Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Demonstrations

യൂറോപ്പില്‍ പ്രതിഷേധപ്രകടനങ്ങള്‍

റോം: ​ഇ​റ്റ​ലി, ബ്രി​ട്ട​ന്‍, ജ​ര്‍​മ​നി തു​ട​ങ്ങി​യ പ്ര​മു​ഖ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ വ​മ്പ​ന്‍ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ങ്ങ​ള്‍ അ​ര​ങ്ങേ​റി.

ഇ​റ്റ​ലി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ജോ​ര്‍​ജി​യ മെ​ലോ​ണി​യു​ടെ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ള്‍​ക്കെ​തി​രേ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച പ​ണി​മു​ട​ക്കി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളും പ​ങ്കു​ചേ​ര്‍​ന്നു. റാ​ലി​ക​ളി​ൽ പ​ത്തു ല​ക്ഷം പേ​ര്‍ പ​ങ്കെ​ടു​ത്തു​വെ​ന്നാ​ണ് അ​റി​യി​പ്പ്.

ബ്രി​ട്ട​നി​ലെ ഇം​ഗ്ല​ണ്ടി​ലും മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠി​പ്പു​മു​ട​ക്കി സ​മ​രം ചെ​യ്തു. ഗാ​സ യു​ദ്ധ​ത്തി​നു​ള്ള പി​ന്തു​ണ അ​വ​സാ​നി​പ്പി​ക്കു​ക, ജീ​വി​ത​ച്ചെ​ല​വ് കു​റ​യ്ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കു​ക, പ​ഠ​ന​ച്ചെ​ല​വ് ല​ഘൂ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ച​ത്.

ജ​ര്‍​മ​നി​യി​ല്‍ ബെ​ര്‍​ലി​ന്‍, കൊ​ളോ​ണ്‍, ഫ്രാ​ങ്ക്ഫ​ര്‍​ട്ട് തു​ട​ങ്ങി 40 ന​ഗ​ര​ങ്ങ​ളി​ല്‍ ജെ​ന്‍ സി ​പ്ര​ക്ഷോ​ഭ​ങ്ങ​ളു​ണ്ടാ​യി. സൈ​നി​ക സേ​വ​നം നി​ർ​ബ​ന്ധി​ത​മാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​നു പ്ര​ധാ​ന കാ​ര​ണം.

ഫ്രാ​ന്‍​സി​ല്‍ മ​ഞ്ഞ​ക്കു​പ്പാ​യ​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ എ​ട്ടാം വാ​ര്‍​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​ന്‍ റാ​ലി​ക​ളു​ണ്ടാ​യി.

സ്‌​പെ​യി​നി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫാ​സി​സ്റ്റ് വി​രു​ദ്ധ റാ​ലി​ക​ളും പ്ര​ക​ട​ന​ങ്ങ​ളു​മു​ണ്ടാ​യി. മു​ന്‍ ഏ​കാ​ധി​പ​തി ജ​ന​റ​ല്‍ ഫ്രാ​ങ്കോ​യു​ടെ ച​ര​മ​വാ​ര്‍​ഷി​കം പ്ര​മാ​ണി​ച്ചാ​യി​രു​ന്നു പ്ര​ക​ട​ന​ങ്ങ​ള്‍. താ​ങ്ങാ​ന്‍ പ​റ്റാ​ത്ത വീ​ട്ടു​വാ​ട​ക​യും പ്ര​ധാ​ന പ്ര​തി​ഷേ​ധ​വി​ഷ​മാ​ണ്.

Latest News

Corehub Up