ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ ഇന്നലെ നടന്ന പ്രതിഷേധപ്രകടനം.
റോം: ഇറ്റലി, ബ്രിട്ടന്, ജര്‍മനി തുടങ്ങിയ പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്നലെ വമ്പന്‍ പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറി.
ഇറ്റലിയില്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ സാമ്പത്തിക നയങ്ങള്‍ക്കെതിരേ തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ വിദ്യാര്‍ഥികളും പങ്കുചേര്‍ന്നു. റാലികളിൽ പത്തു ലക്ഷം പേര് പങ്കെടുത്തുവെന്നാണ് അറിയിപ്പ്.
ബ്രിട്ടനിലെ ഇംഗ്ലണ്ടിലും മറ്റു ഭാഗങ്ങളിലും സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി സമരം ചെയ്തു. ഗാസ യുദ്ധത്തിനുള്ള പിന്തുണ അവസാനിപ്പിക്കുക, ജീവിതച്ചെലവ് കുറയ്ക്കാന്‍ നടപടിയെടുക്കുക, പഠനച്ചെലവ് ലഘൂകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.
ജര്‍മനിയില്‍ ബെര്‍ലിന്‍, കൊളോണ്‍, ഫ്രാങ്ക്ഫര്‍ട്ട് തുടങ്ങി 40 നഗരങ്ങളില്‍ ജെന്‍ സി പ്രക്ഷോഭങ്ങളുണ്ടായി. സൈനിക സേവനം നിർബന്ധിതമാക്കാനുള്ള നീക്കമാണ് പ്രതിഷേധത്തിനു പ്രധാന കാരണം.
ഫ്രാന്‍സില്‍ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധത്തിന്റെ എട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വന്‍ റാലികളുണ്ടായി.
സ്പെയിനില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഫാസിസ്റ്റ് വിരുദ്ധ റാലികളും പ്രകടനങ്ങളുമുണ്ടായി. മുന്‍ ഏകാധിപതി ജനറല്‍ ഫ്രാങ്കോയുടെ ചരമവാര്‍ഷികം പ്രമാണിച്ചായിരുന്നു പ്രകടനങ്ങള്‍. താങ്ങാന്‍ പറ്റാത്ത വീട്ടുവാടകയും പ്രധാന പ്രതിഷേധവിഷമാണ്.
Tags : Demonstrations Protest Europe Italy Britain Germany Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash