x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രിമിയൻ പാലം തകർത്തതിന് റഷ്യയുടെ പ്രതികാരം; യുക്രെയ്നിലേക്ക് നൂറു മിസൈൽ

വെബ് ഡെസ്ക്
Published: November 20, 2026 10:18 PM IST | Updated: November 20, 2026 10:18 PM IST

യുക്രെയ്നിൽ റഷ്യയുടെ മിസൈൽ വർഷം.

കീ​​​വ്: ​​​ക്രി​​​മി​​​യ​​​ൻ പാ​​​ലം ത​​​ക​​​ർ​​​ത്ത​​​തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി യു​​​ക്രെ​​​യ്നി​​​ൽ റ​​​ഷ്യ​​​യു​​​ടെ മി​​​സൈ​​​ൽ​​​വ​​​ർ​​​ഷം. നൂ​​​റു മി​​​സൈ​​​ലു​​​ക​​​ളും 400 ഡ്രോ​​​ണു​​​ക​​​ളും പ്ര​​​യോ​​​ഗി​​​ച്ച ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​ക്രെ​​​യ്നി​​​ൽ വ​​​ലി​​​യ നാ​​​ശ​​​ന​​​ഷ്ട​​മു​​​ണ്ടാ​​​യി. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ൽ മൂ​​​ന്നു പാ​​​ല​​​ങ്ങ​​​ളും ട്രെ​​​യി​​​ൻ സ്റ്റേ​​​ഷ​​​നു​​​ക​​​ളും ന​​​ശി​​​ച്ചു. എ​​​ട്ടു പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്.

ഈ​​​യാ​​​ഴ്ച​ യു​​​ക്രെ​​​യ്ൻ സേ​​​ന ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ റ​​​ഷ്യ​​​യെ​​​യും അ​​​ധി​​​നി​​​വേ​​​ശ ക്രി​​​മി​​​യ​​​യെ​​​യും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന പാ​​​ല​​​ത്തി​​​ന്‍റെ ഒ​​​രു​​​ഭാ​​​ഗം പൊ​​​ളി​​​ഞ്ഞ് ക​​​ട​​​ലി​​​ൽ​​​ വീ​​​ണി​​​രു​​​ന്നു. ത​​​ന്‍റെ അ​​​ഭി​​​മാ​​​നപ​​​ദ്ധ​​​തി​​​യാ​​​യ പാ​​​ലം ത​​​ക​​​ർ​​​ത്ത​​​തി​​​നു വ​​​ലി​​​യ വി​​​ല ന​​ൽ​​കേ​​​ണ്ടി​​​വ​​രു​​മെ​​​ന്ന് റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കു​​​ക​​​യു​​​മു​​​ണ്ടാ​​​യി.

നാ​​​ല​​​ര വ​​​ർ​​​ഷ​​​ത്തെ യു​​​ദ്ധ​​​ത്തി​​​നി​​​ടെ റ​​​ഷ്യ ന​​​ട​​​ത്തി​​​യ ഏ​​​റ്റ​​​വും വ​​​ലി​​​യ വ്യോ​​​മാ​​​ക്ര​​​മ​​ണ​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി അ​​​ര​​​ങ്ങേ​​​റി​​​യ​​​തെ​​​ന്ന് യു​​​ക്രെ​​​യ്ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. കീ​​​വി​​​ലെ മൂ​​​ന്നു പാ​​​ല​​​ങ്ങ​​​ളി​​​ലും ഗ​​​താ​​​ഗ​​​തം നി​​​ർ​​​ത്തി​​​വ​​​ച്ചു. ജ​​​ന​​​ങ്ങ​​​ൾ ക​​​ഴി​​​വ​​​തും സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ഞ്ച​​​രി​​​ക്ക​​​രു​​​തെ​​​ന്നു ന​​​ഗ​​​ര​​​സ​​​ഭാ വൃ​​​ത്ത​​​ങ്ങ​​​ൾ നി​​​ർ​​​ദേ​​​ശി​​​ച്ചു.

പേ​​​ട്രി​​​യ​​​റ്റ് വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ർ​​​സെ​​​പ്റ്റ​​​ർ മി​​​സൈ​​​ലു​​​ക​​​ളു​​​ടെ അ​​ഭാ​​​വം മൂ​​​ലം റ​​​ഷ്യ​​​ൻ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി നേ​​​രി​​​ടാ​​​ൻ യു​​​ക്രെ​​​യ്നു ക​​​ഴി​​​യു​​​ന്നി​​​ല്ല.

ഖാ​​​ർ​​​കീ​​​വ്, ലു​​​വീ​​​വ് തു​​​ട​​​ങ്ങി​​​യ ​യു​​​ക്രെ​​​യ്ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും വ്യാ​​​പ​​​ക​​​മാ​​​യ നാ​​​ശ​​​ങ്ങ​​​ളു​​​ണ്ടാ​​​യി.

റ​​​ഷ്യ​​​ൻ മി​​​സൈ​​​ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പോ​​​ള​​​ണ്ടും സ്വീ​​​ഡ​​​നും യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ന​​​യ​​​ച്ചു. യു​​​ക്രെ​​​യ്ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ​​​നി​​​ന്ന് 50 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ പോ​​​ള​​​ണ്ടി​​​ൽ ഒ​​​രു റ​​​ഷ്യ​​​ൻ മി​​​സൈ​​​ൽ പ​​​തി​​​ച്ചെ​​​ങ്കി​​​ലും നാ​​​ശ​​​ന​​​ഷ്ട​​​മി​​​ല്ല.

Tags : Ukraine Missile fired Russia Ukraine War Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up