പ്രതീകാത്മക ചിത്രം
യാങ്കോൺ: രോഹിംഗ്യൻ കൂട്ടക്കൊല വംശഹത്യയാണെന്ന അന്താരാഷ്ട്ര നീതിന്യായ കോടതി വിധി അന്യായമാണെന്ന് മ്യാൻമർ. നീതിരഹിതമായാണ് മ്യാൻമറിനെ കുറ്റപ്പെടുത്തുന്നതെന്നും കോടതിവിധി ഏകകണ്ഠമല്ലെന്നും സർക്കാർ വക്താവ് പറഞ്ഞു.
ബുദ്ധമത ഭൂരിപക്ഷ മ്യാൻമറിലെ രോഹിംഗ്യൻ മുസ്ലിം ന്യൂനപക്ഷത്തിനെതിരേ സൈന്യം നടത്തിയ അതിക്രമങ്ങളിൽ പതിനായിരം പേർ കൊല്ലപ്പെടുകയും ലക്ഷങ്ങൾ അഭയാർഥികളാവുകയും ചെയ്തിരുന്നു.
സർക്കാരിന്റെ പിന്തുണയോടെയുള്ള വംശഹത്യയാണു നടന്നതെന്ന് കോടതി കണ്ടെത്തി. മ്യാൻമർ സർക്കാർ രോഹിംഗ്യകൾക്കു നഷ്ടപരിഹാരം നല്കണമെന്നും പലായനം ചെയ്തവരെ തിരിച്ചെത്തിച്ച് ബന്ധുക്കളുമായി ഒത്തുചേരാൻ സൗകര്യം ഒരുക്കണമെന്നും കോടതി നിർദേശിച്ചു.
Tags : Myanmar Genocide unjust Court Rohingya Massacre Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash