ഗോൾഡി ബ്രാർ
ഒട്ടാവ: കുപ്രസിദ്ധ കുറ്റവാളി ഗോൾഡി ബ്രാറിനെ (സതീന്ദർജീത് സിംഗ്) കനേഡിയൻ പൊലിസ് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഗോൾഡി ബ്രാറിനെതിരേ ചുമത്തിയിരിക്കുന്നത്.
2023 സെപ്റ്റംബർ 20ന് വടക്കുപടിഞ്ഞാറൻ വിന്നിപെഗിൽ സുഖ്ദുൽ ഗിൽ (39) വെടിയേറ്റ് മരിച്ച സംഭവത്തിലാണ് ബ്രാറിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ വടക്കേ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന പ്രധാനിയായാണ് ഗോൾഡി ബ്രാറിനെ അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നത്.
2024-ൽ യുഎപിഎ നിയമപ്രകാരം ഇന്ത്യ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. യുഎസിലെ എഫ്ബിയും ഇയാളെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Tags : Goldy Brar Fugitive Canadian police Satinderjit Singh Notorious criminal International News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash