Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Satinderjit Singh

ഗോൾഡി ബ്രാർ പിടികിട്ടാപ്പുള്ളി

ഒ​ട്ടാ​വ: കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ഗോ​ൾ​ഡി ബ്രാ​റി​നെ (സ​തീ​ന്ദ​ർ​ജീ​ത് സിം​ഗ്) ക​നേ​ഡി​യ​ൻ പൊ​ലി​സ് പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. കൊ​ല​പാ​ത​കം, ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ഗോ​ൾ​ഡി ബ്രാ​റി​നെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

2023 സെ​പ്റ്റം​ബ​ർ 20ന് ​വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ വി​ന്നി​പെ​ഗി​ൽ സു​ഖ്ദു​ൽ ഗി​ൽ (39) വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ബ്രാ​റി​നെ​തി​രേ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

ലോ​റ​ൻ​സ് ബി​ഷ്ണോ​യ് സം​ഘ​ത്തി​ന്‍റെ വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചി​രു​ന്ന പ്ര​ധാ​നി​യാ​യാ​ണ് ഗോ​ൾ​ഡി ബ്രാ​റി​നെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ വി​ല​യി​രു​ത്തു​ന്ന​ത്.

2024-ൽ ​യു​എ​പി​എ നി​യ​മ​പ്ര​കാ​രം ഇ​ന്ത്യ ഇ​യാ​ളെ ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. യു​എ​സി​ലെ എ​ഫ്ബി​യും ഇ​യാ​ളെ പി‌​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up