മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ ഡിപോർട്ടിവോ കൊറൂണയ്ക്ക് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഒസാസുനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
മരിയോ സൊറിയാനോയും ബിൽ എസോംഗോയും ആണ് ഡിപോർട്ടിവോയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ആന്റെ ബുഡിമിറാണ് ഒസാസുനെയ്ക്ക് വേണ്ടി ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ഡിപോർട്ടിവോയ്ക്ക് 14 പോയിന്റായി. നിലിവിൽ ലീഗ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ഡിപോർട്ടിവോ.