Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deputy Mayor

ഇം​ഗ്ല​ണ്ടി​ലെ ഡെ​പ്യൂ​ട്ടി മേ​യ​ർ സ​ജീ​ഷ് ടോ​മി​ന് പി​ഒ​സി​യി​ൽ സ്നേ​ഹാ​ദ​രം നാ​ളെ

​കൊ​ച്ചി: ഇം​ഗ്ല​ണ്ടി​ലെ ബേ​സിം​ഗ്സ്റ്റോ​ക്ക് ഡെ​പ്യൂ​ട്ടി മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ല​യാ​ളി സ​ജീ​ഷ് ടോ​മി​നു കേ​ര​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ആ​സ്ഥാ​ന​മാ​യ പാ​ലാ​രി​വ​ട്ടം പി​ഒ​സി​യി​ല്‍ സ്നേ​ഹാ​ദ​രം നാ​ളെ. സീ​നി​യ​ർ സി​എ​ൽ​സി കേ​ര​ള സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​രാ​പ്പു​ഴ സ​ഹാ​യ​മെ​ത്രാ​ന്‍ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മ​നോ​ജ് മൂ​ത്തേ​ട​ൻ എം​എ​ൽ​എ, കൊ​ച്ചി മേ​യ​ർ അ​ഡ്വ. വി.​കെ. മി​നി​മോ​ൾ, എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​തോ​മ​സ് വൈ​ക്ക​ത്തു​പ​റ​ന്പി​ൽ, കെ​സി​ബി​സി ഡ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് ത​റ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. സി​എ​ൽ​സി​യു​ടെ​യും കേ​ര​ള സ​ഭ​യി​ലെ​യും വൈ​ദി​ക, അ​ല്മാ​യ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. ഇം​ഗ്ല​ണ്ടി​ൽ ഒ​രേ സ​മ​യം കൗ​ണ്ടി, ബ​റോ കൗ​ണ്‍​സി​ലു​ക​ളി​ൽ അം​ഗ​മാ​കു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​ണു സ​ജീ​ഷ് ടോം.

Kerala

കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ലെ ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​നം; മു​സ്ലിം ലീ​ഗി​ന്‍റെ അ​വ​കാ​ശ​വാ​ദം ത​ള്ളി ഡി​സി​സി

കൊ​ച്ചി: കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ലെ ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള മു​സ്ലിം ലീ​ഗി​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് എ​റ​ണാ​കു​ളം ഡി​സി​സി. കെ​പി​സി​സി​യി​ൽ നി​ന്ന് അ​ത്ത​രം ഒ​രു നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഡി​സി​സി അ​ധ്യ​ക്ഷ​ൻ അ​റി​യി​ച്ചു.

ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​നം പ​ങ്കി​ടാ​ൻ ധാ​ര​ണ ഇ​ല്ലെ​ന്നും ഡി​സി​സി അ​ധ്യ​ക്ഷ​ൻ വ്യ​ക്ത​മാ​ക്കി. കോ​ർ​പ​റേ​ഷ​നി​ൽ ഒ​രു വ​ർ​ഷം ഡെ​പ്യൂ​ട്ടി മേ​യ​ർ പ​ദ​വി ഉ​റ​പ്പാ​ക്കി​യ​താ​യി ലീ​ഗ് അ​റി​യി​ച്ചി​രു​ന്നു. ടി. ​കെ. അ​ഷ്റ​ഫി​നെ ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​മെ​ന്നും മു​സ്ലിം ലീ​ഗ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കു​ഞ്ഞാ​ലി​ക്കു​ട്ടി കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ലീ​ഗ് - കോ​ൺ​ഗ്ര​സ്‌ ത​ർ​ക്കം പ​രി​ഹ​രി​ച്ചെ​ന്ന് ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​റി​യി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മു​സ്ലീം ലീ​ഗി​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ളെ ത​ള്ളി എ​റ​ണാ​കു​ളം ഡി​സി​സി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

 

 

 

 

 

 

Kerala

​കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ സി​പി​ഐ വി​ട്ടു

കൊ​ച്ചി: കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ കെ.​എ. അ​ൻ​സി​യ സി​പി​ഐ വി​ട്ടു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ മ​തി​യാ​യ പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​ൻ​സി​യ സി​പി​ഐ​യി​ൽ നി​ന്ന് രാ​ജി​വ​ച്ച​ത്.

മെ​മ്പ​ർ​ഷി​പ്പ് പോ​ലും ഇ​ല്ലാ​ത്ത​യാ​ൾ​ക്ക് സീ​റ്റ് ന​ൽ​കി​യെ​ന്നും പ്ര​സ്ഥാ​നം വ്യ​ക്തി​ക​ളി​ൽ ഒ​തു​ങ്ങു​ന്നു​വെ​ന്നും അ​ൻ​സി​യ കു​റ്റ​പ്പെ​ടു​ത്തി. പാ​ർ​ട്ടി​വി​ട്ടെ​ങ്കി​ലും മു​ന്ന​ണി​യി​ൽ തു​ട​രു​മെ​ന്ന് അ​ൻ​സി​യ വ്യ​ക്ത​മാ​ക്കി.

ലീ​ഗി​ന്‍റെ ത​ട്ട​ക​ത്തി​ൽ നി​ന്നാ​ണ് ജ​യി​ച്ച് വ​ന്ന​ത്. പ്ര​തി​സ​ന്ധി​ക​ൾ പാ​ർ​ട്ടി​യോ​ട് പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും പാ​ർ​ട്ടി​യു​ടെ പി​ന്തു​ണ ഉ​ണ്ടാ​യി​ല്ലെ​ന്നും അ​ൻ​സി​യ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up