x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലയാളിയായ സജീഷ് ടോം യുകെയിൽ ഡെപ്യൂട്ടി മേയർ


Published: May 16, 2026 01:29 AM IST | Updated: May 16, 2026 01:29 AM IST

​​​കൊ​​​ച്ചി/​​​ല​​​ണ്ട​​​ൻ: യു​​​കെ​​​യി​​​ലെ ബേ​​​സിം​​​ഗ്‌​​​ സ്‌​​​റ്റോ​​​ക്ക് ബ​​​റോ കൗ​​​ൺ​​​സി​​​ലി​​​ന്‍റെ പു​​​തി​​​യ ഡെ​​​പ്യൂ​​​ട്ടി മേ​​​യ​​​റാ​​​യി മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോം ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഹാം​​​ഷ​​​യ​​​ർ കൗ​​​ണ്ടി​​​യി​​​ലെ ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി കൗ​​​ൺ​​​സി​​​ല​​​റാ​​​യി ഇ​​​ദ്ദേ​​​ഹം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.​​​ ഒ​​​രേസ​​​മ​​​യം കൗ​​​ണ്ടി കൗ​​​ൺ​​​സി​​​ല​​​റും ബ​​​റോ​​​യു​​​ടെ ഡെ​​​പ്യൂ​​​ട്ടി മേ​​​യ​​​റു​​​മാ​​​കു​​​ന്ന ആ​​​ദ്യ മ​​​ല​​​യാ​​​ളി​​​യാ​​​ണ് സ​​​ജീ​​​ഷ് ടോം.

2021 ​​​മു​​​ത​​​ൽ ബേ​​​സിം​​​ഗ്‌​​​ സ്‌​​​റ്റോ​​​ക്ക് ബ​​​റോ കൗ​​​ൺ​​​സി​​​ലി​​​ലെ പോ​​​പ്പി​​​ലി വാ​​​ർ​​​ഡി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന സ​​​ജീ​​​ഷ് ടോം, ​​​യു​​​കെ​​​യി​​​ലെ മേ​​​യ​​​റ​​​ൽ പ്രോ​​​ട്ടോ​​​കോ​​​ൾ അ​​​നു​​​സ​​​രി​​​ച്ച് അ​​​ടു​​​ത്ത വ​​​ർ​​​ഷം മേ​​​യി​​​ൽ മേ​​​യ​​​ർ പ​​​ദ​​​വി​​​യി​​​ലെ​​​ത്തും.

കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ൽ വൈ​​​ക്കം ചെ​​​മ്പ് അ​​​യ്യ​​​നം​​​പ​​​റ​​​മ്പി​​​ൽ കു​​​ടും​​​ബാം​​​ഗ​​​മാ​​​യ സ​​​ജീ​​​ഷി​​​ന്‍റെ കു​​​ടും​​​ബം ഇ​​​പ്പോ​​​ൾ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ തെ​​​ക്ക​​​ൻ പ​​​റ​​​വൂ​​​രി​​​ലാ​​​ണ്. ഭാ​​​ര്യ ആ​​​ൻ​​​സി ഹാം​​​ഷ​​​യ​​​ർ ഹോ​​​സ്പി​​​റ്റ​​​ൽ​​​സ് എ​​​ൻഎ​​​ച്ച്എ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ ട്ര​​​സ്റ്റി​​​ൽ ഐ​​​സിയു ​​​ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ ഡെ​​​പ്യൂ​​​ട്ടി സി​​​സ്റ്റ​​​റാ​​​ണ്. മ​​​ക​​​ൾ അ​​​ലീ​​​ന ല​​​ണ്ട​​​നി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്നു.

Tags : Sajeesh Tom Deputy Mayor UK

Recent News

Corehub Up