Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Desert

Other Stories

മ​രു​ഭൂ​മി​യി​ൽ മു​ള​ച്ച പ്ര​ത്യാ​ശ

ചി​ന്താ​വി​ഷ​യം

1980ക​ളി​ൽ പ​ശ്ചി​മ ആ​ഫ്രി​ക്ക​യി​ലെ ബു​ർ​ക്കി​ന ഫാ​സോ എ​ന്ന രാ​ജ്യ​ത്തെ ക​ഠി​ന​മാ​യ വ​ര​ൾ​ച്ച ബാ​ധി​ച്ചു. കൃ​ഷി​യി​ട​ങ്ങ​ൾ ഉ​ണ​ങ്ങി. കി​ണ​റു​ക​ൾ വ​റ്റി. മ​ര​ങ്ങ​ൾ ന​ശി​ച്ചു. ക​ന്നു​കാ​ലി​ക​ൾ​ക്ക് തീ​റ്റ​യും മ​നു​ഷ്യ​ർ​ക്ക് ഭ​ക്ഷ​ണ​വും കി​ട്ടാ​താ​യി. പ​ല ക​ർ​ഷ​ക​രും സ്വ​ന്തം ഗ്രാ​മം ഉ​പേ​ക്ഷി​ച്ച് മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് കു​ടി​യേ​റി. വ​ർ​ഷ​ങ്ങ​ളോ​ളം കൃ​ഷി ചെ​യ്തി​രു​ന്ന ഭൂ​മി ക്ര​മേ​ണ മ​രു​ഭൂ​മി​യാ​യി മാ​റു​ന്ന​ത് അ​വ​ർ നി​സ​ഹാ​യ​രാ​യി നോ​ക്കി​നി​ന്നു.

എ​ന്നാ​ൽ, യാ​ക്കൂ​ബ സ​വാ​ഡോ​ഗോ എ​ന്ന ക​ർ​ഷ​ക​ൻ ത​ന്‍റെ കൃ​ഷി ഉ​പേ​ക്ഷി​ക്കാ​ൻ ത​യാ​റാ​യി​ല്ല. മ​റ്റു​ള്ള​വ​ർ​ക്ക് പ്ര​തീ​ക്ഷ ന​ഷ്‌​ട​പ്പെ​ട്ടി​ട​ത്ത് അ​ദ്ദേ​ഹം ഈ ​സാ​ധ്യ​ത ക​ണ്ടു. വ​ര​ണ്ട ഭൂ​മി​യെ വീ​ണ്ടും ഫ​ല​ഭൂ​യി​ഷ്‌​ഠ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ്വാ​സം.

1946 ഏ​പ്രി​ൽ നാ​ലി​ന് ബു​ർ​ക്കി​ന ഫാ​സോ​യി​ലെ ഒ​രു ക​ർ​ഷ​ക കു​ടും​ബ​ത്തി​ലാ​ണ് സ​വാ​ഡോ​ഗോ ജ​നി​ച്ച​ത്. ചെ​റു​പ്പ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി അ​ദ്ദേ​ഹ​ത്തെ മ​റ്റൊ​രി​ട​ത്തേ​ക്ക് അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ വ​ലി​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ട് കു​ടും​ബ​ത്തി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് മ​ട​ങ്ങി​യ അ​ദ്ദേ​ഹം കൃ​ഷി ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യി സ്വീ​ക​രി​ച്ചു.

സ​ഹേ​ൽ എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ഫ്രി​ക്ക​ൻ മേ​ഖ​ല​യി​ലാ​ണ് ബു​ർ​ക്കി​ന ഫാ​സോ സ്ഥി​തി​ചെ​യ്യു​ന്ന​ത്. സ​ഹാ​റ മ​രു​ഭൂ​മി​യു​ടെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള ഈ ​പ്ര​ദേ​ശ​ത്ത് മ​ഴ കു​റ​വാ​ണ്. മ​ണ്ണൊ​ലി​പ്പും വ​ന​ന​ശീ​ക​ര​ണ​വും തു​ട​ർ​ച്ച​യാ​യ വ​ര​ൾ​ച്ച​യും കൃ​ഷി കൂ​ടു​ത​ൽ ദു​ഷ്ക​ര​മാ​ക്കി​യി​രു​ന്നു. ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ലു​ള്ള ഫ​ല​ഭൂ​യി​ഷ്ഠ​മാ​യ മ​ണ്ണ് ന​ഷ്‌​ട​പ്പെ​ട്ട​തോ​ടെ മ​ഴ പെ​യ്താ​ലും വെ​ള്ളം ഭൂ​മി​യി​ലേ​ക്ക് ഇ​റ​ങ്ങാ​തെ ഒ​ഴു​കി​പ്പോ​കു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി.

ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ സ​വാ​ഡോ​ഗോ പ​ഴ​യൊ​രു ആ​ഫ്രി​ക്ക​ൻ കൃ​ഷി​രീ​തി വീ​ണ്ടും പ​രീ​ക്ഷി​ച്ചു. സാ​യ് എ​ന്ന​റി​യ​പ്പെ​ടു​ന്ന രീ​തി​യാ​യി​രു​ന്നു അ​ത്. മ​ഴ​ക്കാ​ല​ത്തി​നു മു​ന്പു​ത​ന്നെ അ​ദ്ദേ​ഹം വ​ര​ണ്ട നി​ല​ത്ത് ചെ​റി​യ കു​ഴി​ക​ൾ കു​ഴി​ച്ചു. അ​വ​യി​ൽ ചാ​ണ​ക​വും ജൈ​വ​വ​സ്തു​ക്ക​ളും നി​റ​ച്ചു. മ​ഴ പെ​യ്യു​ന്പോ​ൾ വെ​ള്ളം കു​ഴി​ക​ളി​ൽ ശേ​ഖ​രി​ക്ക​പ്പെ​ടു​ക​യും മ​ണ്ണി​ലേ​ക്ക് സാ​വ​ധാ​നം ഇ​റ​ങ്ങു​ക​യും ചെ​യ്തു.

ജൈ​വ​വ​സ്തു​ക്ക​ൾ മ​ണ്ണി​ന്‍റെ ഫ​ല​ഭൂ​യി​ഷ്‌​ഠ​ത വ​ർ​ധി​പ്പി​ച്ചു. അ​വ​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​പ്പെ​ട്ട ചി​ത​ലു​ക​ൾ മ​ണ്ണി​ൽ ചെ​റി​യ തു​ര​ങ്ക​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ​തും വെ​ള്ളം ഉ​ള്ളി​ലേ​ക്ക് ക​ട​ക്കാ​ൻ സ​ഹാ​യി​ച്ചു. പ​ര​ന്പ​രാ​ഗ​ത​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന സാ​യ് രീ​തി സ​വാ​ഡോ​ഗോ കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ച്ചു. കു​ഴി​ക​ളു​ടെ വ​ലു​പ്പ​ത്തി​ലും ആ​ഴ​ത്തി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തി. സാ​ധാ​ര​ണ​യാ​യി ക​ർ​ഷ​ക​ർ മ​ഴ​ക്കാ​ല​ത്താ​ണ് കൃ​ഷി​പ്പ​ണി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹം വ​ര​ണ്ട കാ​ല​ത്തു​ത​ന്നെ നി​ല​മൊ​രു​ക്കി. മ​ഴ എ​ത്തു​ന്പോ​ഴേ​ക്കും ഭൂ​മി അ​തു സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​രു​ന്നു.

ആ​ദ്യ​കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​ല​രും പ​രി​ഹ​സി​ച്ചു. മ​ഴ​യി​ല്ലാ​ത്ത​പ്പോ​ൾ കൃ​ഷി​യി​ട​ത്തി​ൽ കു​ഴി​ക​ൾ കു​ഴി​ക്കു​ന്ന​തി​ന്‍റെ പ്ര​യോ​ജ​നം എ​ന്താ​ണെ​ന്ന് അ​വ​ർ ചോ​ദി​ച്ചു. ചി​ല​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ രീ​തി​യെ വി​ചി​ത്ര​മാ​യ ഒ​രു പ​രീ​ക്ഷ​ണ​മാ​യി ക​ണ്ടു. എ​ന്നാ​ൽ അ​ദ്ദേ​ഹം പി​ന്മാ​റി​യി​ല്ല. അ​ദ്ദേ​ഹം കു​ഴി​ച്ച കു​ഴി​ക​ളൊ​ക്കെ മ​ഴ വ​ന്ന​പ്പോ​ൾ നി​റ​ഞ്ഞു ക​വി​ഞ്ഞൊ​ഴു​കി. ജൈ​വ​വ​സ്തു​ക്ക​ൾ സാ​വ​ധാ​നം മ​ണ്ണി​നോ​ട് അ​ലി​ഞ്ഞു ചേ​ർ​ന്നു. ത​ന്മൂ​ലം മു​ന്പ് വി​ള​വൊ​ന്നും ല​ഭി​ക്കാ​തി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ധാ​ന്യ​ങ്ങ​ൾ വ​ള​രാ​ൻ തു​ട​ങ്ങി. മ​ണ്ണി​ൽ ഈ​ർ​പ്പം നി​ല​നി​ന്നു. ചി​ല പ്ര​ദേ​ശ​ങ്ങി​ൽ മ​ര​ങ്ങ​ളും കു​റ്റി​ച്ചെ​ടി​ക​ളും വീ​ണ്ടും വ​ള​ർ​ന്നു. ന​ശി​ച്ചു​പോ​യ ഭൂ​മി​ക്ക് ന​വ​ജീ​വ​ൻ ല​ഭി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ക​ണ്ടു.

സ​വാ​ഡോ​ഗോ ത​ന്‍റെ അ​റി​വ് സ്വ​ന്ത​മാ​യി സൂ​ക്ഷി​ച്ചി​ല്ല. മ​റ്റു ക​ർ​ഷ​ക​രെ ക്ഷ​ണി​ച്ച് ഈ ​രീ​തി അ​വ​രെ പ​ഠി​പ്പി​ച്ചു. മ​റ്റു കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നും അ​ദ്ദേ​ഹം ത​യാ​റാ​യി. അ​ങ്ങ​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​ഷി​രീ​തി മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ച്ചു. നി​ര​വ​ധി ക​ർ​ഷ​ക​ർ സാ​യ് രീ​തി സ്വീ​ക​രി​ച്ച് ത​ങ്ങ​ളു​ടെ കൃ​ഷി​ഭൂ​മി വീ​ണ്ടും വി​ള​വ് ന​ൽ​കു​ന്ന​താ​ക്കി മാ​റ്റി. സാ​വ​ധാ​നം അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്താ​രാ​ഷ്‌​ട്ര ശ്ര​ദ്ധ നേ​ടി. 2010ൽ ​പു​റ​ത്തി​റ​ങ്ങി​യ ഒ​രു ഡോ​ക്യു​മെ​ന്‍റ​റി അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ലോ​ക​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തി. 2018ൽ ​പ​രി​സ്ഥി​തി സം​ര​ക്ഷ​ണ രം​ഗ​ത്തെ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ​ക്കു​ള്ള റൈ​റ്റ് ലൈ​വ്‌​ലി​ഹു​ഡ് പു​ര​സ്കാ​രം അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചു. 2023ൽ ​അ​ദ്ദേ​ഹം അ​ന്ത​രി​ച്ചു.

സ​വാ​ഡോ​ഗോ​യു​ടെ ജീ​വി​ത​ത്തി​ൽ ന​മ്മെ ഏ​റ്റ​വും ആ​ക​ർ​ഷി​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​ഷി​രീ​തി​യേ​ക്കാ​ൾ അ​തി​നു പി​ന്നി​ലു​ള്ള മ​നോ​ഭാ​വ​മാ​ണ്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മോ വ​ലി​യ സാ​ന്പ​ത്തി​ക സൗ​ക​ര്യ​ങ്ങ​ളോ അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ മ​റ്റു​ള്ള​വ​ർ പ​രാ​ജ​യം മാ​ത്രം ക​ണ്ടി​ട​ത്ത് അ​ദ്ദേ​ഹം വി​ജ​യ​സാ​ധ്യ​ത ക​ണ്ടെ​ത്തി. പ​ഴ​യ അ​റി​വി​നെ അ​ദ്ദേ​ഹം അ​ന്ധ​മാ​യി പി​ന്തു​ട​ർ​ന്നി​ല്ല. പ​ക​രം പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് അ​ത് മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്ത​ത്.

നാം ​പ​ല​പ്പോ​ഴും അ​റി​വി​നെ വി​ല​യി​രു​ത്തു​ന്ന​ത് അ​തു നേ​ടി​യ സ്ഥാ​ന​ങ്ങ​ളു​ടെ​യും ബി​രു​ദ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. തീ​ർ​ച്ച​യാ​യും ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നും ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ത്തി​നും വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. എ​ന്നാ​ൽ, അ​നു​ഭ​വ​ത്തി​ലൂ​ടെ നേ​ടു​ന്ന അ​റി​വി​നെ നാം ​വി​ല കു​റ​ച്ചു കാ​ണ​രു​ത്. ഒ​രു ക​ർ​ഷ​ക​ന്‍റെ നി​രീ​ക്ഷ​ണ​വും തൊ​ഴി​ലാ​ളി​യു​ടെ പ്രാ​യോ​ഗി​ക ബു​ദ്ധി​യും സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ അ​നു​ഭ​വ​സ​ന്പ​ത്തും സ​മൂ​ഹ​ത്തി​നു വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ ന​ൽ​കാം. അ​റി​വി​ന്‍റെ മ​ഹ​ത്വം അ​തി​ന്‍റെ ഉ​റ​വി​ട​ത്തേ​ക്കാ​ൾ അ​തു മ​നു​ഷ്യ​ജീ​വി​ത​ത്തി​ൽ വ​രു​ത്തു​ന്ന ന​ന്മ​യി​ലാ​ണ്.

വി​ശു​ദ്ധ പൗ​ലോ​സ് എ​ഴു​തു​ന്നു: ""വി​ജ്ഞാ​നി​ക​ളെ ല​ജ്ജി​പ്പി​ക്കു​വാ​ൻ ലോ​ക​ദൃ​ഷ്‌​ടി​യി​ൽ ഭോ​ഷ​ന്മാ​രാ​യ​വ​രെ ദൈ​വം തെ​ര​ഞ്ഞെ​ടു​ത്തു'' (1 കോ​റി​ന്തോ​സ് 1:27). മ​നു​ഷ്യ​ൻ നി​സാ​ര​മാ​യി കാ​ണു​ന്ന​വ​രി​ലൂ​ടെ​യും വ​ലി​യ കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്കാ​മെ​ന്ന് ഈ ​വ​ച​നം ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്നു. അ​തു​കൊ​ണ്ട് ഒ​രാ​ളു​ടെ വി​ദ്യാ​ഭ്യാ​സ​മോ സാ​മൂ​ഹി​ക​സ്ഥാ​ന​മോ നോ​ക്കി അ​യാ​ളു​ടെ ക​ഴി​വു​ക​ൾ നാം ​മു​ൻ​കൂ​ട്ടി വി​ധി​ക്ക​രു​ത്. ജീ​വി​ത​ത്തി​ലെ പ​രാ​ജ​യ​ങ്ങ​ളെ നാം ​എ​ങ്ങ​നെ കാ​ണു​ന്നു എ​ന്ന​തും വ​ള​രെ പ്ര​ധാ​ന​മാ​ണ്.

ഒ​രു ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടാ​ൽ അ​തോ​ടെ എ​ല്ലാ സാ​ധ്യ​ത​ക​ളും അ​വ​സാ​നി​ച്ചു എ​ന്നു നാം ​ക​രു​തി​യേ​ക്കാം. എ​ന്നാ​ൽ, പ​രാ​ജ​യം ചി​ല​പ്പോ​ൾ പു​തി​യ അ​റി​വി​ലേ​ക്കു​ള്ള വ​ഴി തു​റ​ന്നു​ത​രാം. എ​ന്തു​കൊ​ണ്ടാ​ണ് ഒ​രു കാ​ര്യം വി​ജ​യി​ക്കാ​ത്ത​തെ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് അ​തി​ൽ നി​ന്നു​ത​ന്നെ പു​തി​യ പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​യും. സ​വാ​ഡോ​ഗോ​യു​ടെ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​ത് വ​ർ​ഷ​ങ്ങ​ളാ​യി വി​ള​വ് ന​ൽ​കാ​ത്ത ഭൂ​മി​യാ​യി​രു​ന്നു. ആ ​മ​ണ്ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മെ​ന്ന് എ​ഴു​തി​ത്ത​ള്ളു​ന്ന​തി​നു പ​ക​രം അ​തി​ന്‍റെ സ്വ​ഭാ​വം മ​ന​സി​ലാ​ക്കാ​ൻ അ​ദ്ദേ​ഹം ശ്ര​മി​ച്ചു.

ജീ​വി​ത​ത്തി​ൽ നാം ​നേ​രി​ടു​ന്ന തി​രി​ച്ച​ടി​ക​ളും ഇ​ത്ത​ര​ത്തി​ൽ പ​രി​ശോ​ധി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്. ന​ഷ്‌​ട​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ചു മാ​ത്രം ചി​ന്തി​ക്കു​ന്ന​തി​നു പ​ക​രം അ​വ​ശേ​ഷി​ക്കു​ന്ന സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ന്പോ​ൾ പു​തി​യ വ​ഴി​ക​ൾ ന​മു​ക്ക് തു​റ​ന്നു​കി​ട്ടു​ക​ത​ന്നെ ചെ​യ്യും. എ​ല്ലാ​വ​രും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. എ​ന്നാ​ൽ, പ്ര​ശ്ന​ങ്ങ​ളെ പു​തി​യ രീ​തി​യി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​വ​രാ​ണ് പ​ല​പ്പോ​ഴും യ​ഥാ​ർ​ഥ മാ​റ്റ​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കു​ന്ന​ത്.

സാ​വ​ഡോ​ഗോ​യു​ടെ ജീ​വി​തം ഈ ​ചി​ന്ത​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്നു. മ​റ്റു​ള്ള​വ​ർ വ​ര​ൾ​ച്ച​യെ മാ​ത്രം കു​റ്റ​പ്പെ​ടു​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹം മ​ണ്ണി​ന്‍റെ അ​വ​സ്ഥ​യും വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന രീ​തി​യും നി​രീ​ക്ഷി​ച്ചു. മ​ഴ​യു​ടെ അ​ള​വ് വ​ർ​ധി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യു​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ല​ഭി​ക്കു​ന്ന മ​ഴ ഭൂ​മി എ​ങ്ങ​നെ സ്വീ​ക​രി​ക്കു​മെ​ന്നു ഭാ​വ​ന ചെ​യ്യാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു. ന​മ്മു​ടെ ജീ​വി​ത​ത്തി​ലും നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​കും. എ​ന്നാ​ൽ, അ​വ​യോ​ടു​ള്ള സ​മീ​പ​ന​വും പ്ര​തി​ക​ര​ണ​വും മാ​റ്റാ​ൻ ന​മു​ക്ക് ക​ഴി​യും.

മ​രു​ഭൂ​മി​യി​ൽ കു​ഴി​ക​ൾ കു​ഴി​ച്ച ഒ​രു സാ​ധാ​ര​ണ ക​ർ​ഷ​ക​നെ ലോ​കം അ​ദ​രി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ബി​രു​ദ​ങ്ങ​ൾ ക​ണ്ടി​ട്ട​ല്ല; വ​ര​ണ്ട ഭൂ​മി​യി​ൽ വീ​ണ്ടും ജീ​വ​ൻ മു​ള​പ്പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞ​തു​കൊ​ണ്ടാ​ണ്. മ​നു​ഷ്യ​ന്‍റെ യ​ഥാ​ർ​ഥ മ​ഹ​ത്വം അ​യാ​ൾ എ​ത്ര​മാ​ത്രം അ​റി​വ് സ​ന്പാ​ദി​ച്ചു എ​ന്ന​തി​ല്ല, ആ ​അ​റി​വു​കൊ​ണ്ട് എ​ത്ര​മാ​ത്രം ന​ന്മ ചെ​യ്യാ​ൻ ക​ഴി​ഞ്ഞു എ​ന്ന​തി​ലാ​ണ്. അ​ത് ന​മു​ക്ക് മ​റ​ക്കാ​തി​രി​ക്കാം.

Latest News

Corehub Up