Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DeutscheBahn

Europe

ട്രെ​യി​നി​ൽ ടോ​യ്‌​ല​റ്റ് പേ​പ്പ​ർ തീ​ർ​ന്നു; വ​ണ്ടി സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​ച്ച് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലേ​ക്ക് ഓ​ടി വാ​ങ്ങി ട്രെ​യി​ൻ ജീ​വ​ന​ക്കാ​ര​ൻ

ഹാം​ബു​ർ​ഗ്: സ​മ​യം തെ​റ്റി​യു​ള്ള ഓ​ട്ടം, പ്ര​വ​ർ​ത്തി​ക്കാ​ത്ത എ​യ​ർ ക​ണ്ടീ​ഷ​ണ​റു​ക​ൾ, ട്രെ​യി​ൻ റ​ദ്ദാ​ക്ക​ലു​ക​ൾ എ​ന്നി​വ കാ​ര​ണം ജ​ർ​മ​ൻ റെ​യി​ൽ​വേ ക​മ്പ​നി​യാ​യ 'ഡോ​യ്‌​ച്ചേ ബാ​ൻ' (Deutsche Bahn - DB) യാ​ത്ര​ക്കാ​രു​ടെ ക​ടു​ത്ത വി​മ​ർ​ശ​നം നേ​രി​ടാ​റു​ണ്ട്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ജ​ർ​മ്മ​നി​യി​ൽ ന​ട​ന്ന ര​സ​ക​ര​വും വി​ചി​ത്ര​വു​മാ​യ ഒ​രു സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​വു​ക​യും യാ​ത്ര​ക്കാ​രു​ടെ വ​ലി​യ പ്ര​ശം​സ ഏ​റ്റു​വാ​ങ്ങു​ക​യും ചെ​യ്യു​ക​യാ​ണ്.

ട്രെ​യി​നി​ൽ ടോ​യ്‌​ല​റ്റ് പേ​പ്പ​ർ തീ​ർ​ന്നു​പോ​യ​പ്പോ​ൾ യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ​ൻ ട്രെ​യി​ൻ നി​ർ​ത്തി​ച്ച് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലേ​ക്ക് ഓ​ടി ടോ​യ്‌​ല​റ്റ് പേ​പ്പ​ർ വാ​ങ്ങി തി​രി​കെ വ​ന്ന് യാ​ത്ര തു​ട​ർ​ന്ന ഒ​രു 'സൂ​പ്പ​ർ സി​ഐ​എ​സ് / ട്രെ​യി​ൻ ഷെ​ഫ്' ആ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ താ​രം.

സീ​സ​ൺ സ​മ​യ​ത്ത് ക​ടു​ത്ത യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കു​ള്ള, സി​ൽ​റ്റ് ദ്വീ​പി​ലെ വെ​സ്റ്റ​ർ​ലാ​ൻ​ഡി​ൽ നി​ന്നും ബ​ർ​ലി​നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പു​തി​യ 'ICE 2075' എ​ക്സ്പ്ര​സ്സ് ട്രെ​യി​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ട​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി 'ഹാം​ബു​ർ​ഗ്-​ബ​ർ​ഗെ​ഡോ​ർ​ഫ്' (Hamburg-Bergedorf) സ്റ്റേ​ഷ​നി​ൽ നി​ർ​ത്തു​ക​യാ​യി​രു​ന്നു.

സാ​ങ്കേ​തി​ക ത​ക​രാ​റോ മ​റ്റ് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ ആ​വ​ശ്യ​ങ്ങ​ളോ ആ​യി​രു​ന്നി​ല്ല ഈ ​സ്റ്റോ​പ്പി​ന് കാ​ര​ണം. ട്രെ​യി​നി​ൽ ഉ​ണ്ടാ​യി​രു​ന്ന ടോ​യ്‌​ല​റ്റ് പേ​പ്പ​റു​ക​ൾ മു​ഴു​വ​ൻ തീ​ർ​ന്നു​പോ​യെ​ന്നും പു​റ​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് ഡി​ബി അ​ധി​കൃ​ത​ർ ആ​വ​ശ്യ​ത്തി​ന് ടോ​യ്‌​ല​റ്റ് പേ​പ്പ​റു​ക​ൾ വ​ണ്ടി​യി​ൽ ക​യ​റ്റി​യി​രു​ന്നി​ല്ല എ​ന്നും ട്രെ​യി​ൻ ഷെ​ഫ് മൈ​ക്കി​ലൂ​ടെ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക്കാ​രെ അ​നാ​വ​ശ്യ​മാ​യി ബു​ദ്ധി​മു​ട്ടി​ക്കാ​തെ ആ ​ജീ​വ​ന​ക്കാ​ര​ൻ സ്വ​യം ഒ​രു പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ തീ​രു​മാ​നി​ച്ചു. ട്രെ​യി​ൻ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യ ഉ​ട​ൻ പ്ലാ​റ്റ്‌​ഫോ​മി​ൽ നി​ന്നും അ​ടു​ത്തു​ള്ള സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലേ​ക്ക് അ​ദ്ദേ​ഹം ഓ​ടി. മി​നി​റ്റു​ക​ൾ​ക്ക​കം ത​ന്‍റെ കൈ​ക​ളി​ൽ 3 വ​ലി​യ പാ​ക്ക​റ്റ് ടോ​യ്‌​ല​റ്റ് പേ​പ്പ​റു​മാ​യി സ്റ്റെ​യ​ർ​കേ​സ് ക​യ​റി ട്രെ​യി​നി​ലേ​ക്ക് തി​രി​കെ ഓ​ടി​ക്ക​യ​റു​ന്ന ജീ​വ​ന​ക്കാ​ര​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഒ​രു യാ​ത്ര​ക്കാ​ര​ൻ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ മി​നി​റ്റു​ക​ൾ​ക്ക​കം പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. വാ​ർ​ത്ത വ​ലി​യ പ്ര​ചാ​രം നേ​ടി​യ​തോ​ടെ ഡോ​യ്‌​ച്ചേ ബാ​ൻ വ​ക്താ​വ് സം​ഭ​വം സ്ഥി​രീ​ക​രി​ച്ചു. സ്റ്റാ​ഫ് കു​റ​വാ​യ​തി​നാ​ലാ​ണ് പു​റ​പ്പെ​ടു​ന്ന സ​മ​യ​ത്ത് ടോ​യ്‌​ല​റ്റ് പേ​പ്പ​ർ ഉ​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​തെ​ന്നും, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ന്തം ബു​ദ്ധി ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ച്ച ജീ​വ​ന​ക്കാ​ര​ന്‍റെ സേ​വ​ന​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും ഡി​ബി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up