അമൽ നീരദിന്റെ ആരാധകർക്കിതാ ഒരു സന്തോഷവാർത്ത. ബാച്ച്ലർ പാർട്ടിക്ക് രണ്ടാം ഭാഗം വരുന്നു. ബാച്ച്ലർ പാർട്ടി D’EUX എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. അമൽ നീരദ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
ഫ്രഞ്ച് ഭാഷയിൽ DEUX എന്നാൽ രണ്ട് എന്നാണ് അർഥമാക്കുന്നത്. DEUX എന്നാൽ അവരുടെ അല്ലെങ്കിൽ അവരെക്കുറിച്ച് എന്നാണെന്നും അമൽ നീരദ് പറയുന്നു. അമൽ നീരദ് പ്രൊഡക്ഷൻസ്, ഫഹദ് ഫാസിൽ പ്രൊഡക്ഷൻസും അൻവർ റഷീദും ചേർന്നാണ് സിനിമ നിർമിക്കുന്നത്.
സിനിമയുടെ മറ്റു വിവരങ്ങൾ ഒന്നും പങ്കുവെച്ചിട്ടില്ല. അമൽ നീരദ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ കോമഡി-ആക്ഷൻ ചിത്രമാണ് ബാച്ച്ലർ പാർട്ടി.ആസിഫ് അലി, റഹ്മാന്, ഇന്ദ്രജിത്ത്, കലാഭവന്‍ മണി, വിനായകന് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.
അതേസമയം മമ്മൂട്ടി നായകനായെത്തിയ ബിഗ്ബി ഇല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. അമൽ നീരദിൽ നിന്നും ബിലാലിന്റെ ഒരു വരവ്കൂടി കാണാൻ കാത്തിരിക്കുകയാണെന്നും ആരാധകർ പറയുന്നു.