Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DevdattPatil

ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​നു സെ​ഞ്ചു​റി

കൊ​ളം​ബോ: ശ്രീ​ല​ങ്ക ഇ​ല​വ​ന് എ​തി​രാ​യ ത്രി​ദി​ന പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​നു സെ​ഞ്ചു​റി.

ര​ണ്ടാം​ദി​നം മ​ത്സ​രം അ​വ​സാ​നി​ക്കു​മ്പോ​ള്‍ ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 357 റ​ണ്‍​സ് എ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക​ന്‍ ഇ​ല​വ​ന്‍ 363/8 എ​ന്ന സ്‌​കോ​റി​ല്‍ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ഡി​ക്ല​യ​ര്‍ ചെ​യ്തി​രു​ന്നു.
മൂ​ന്നാം ന​മ്പ​ര്‍

നേ​രി​ട്ട ര​ണ്ടാം പ​ന്തി​ല്‍ ഓ​പ്പ​ണ​ര്‍ യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍ (0) പു​റ​ത്താ​യ​തോ​ടെ മൂ​ന്നാം ന​മ്പ​റി​ല്‍ ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍ ക്രീ​സി​ല്‍. ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്ലും സാ​യ് സു​ദ​ര്‍​ശ​നും പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് പു​റ​ത്തി​രു​ന്ന​പ്പോ​ള്‍ റ​ണ്‍​സ് നേ​ടാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം മ​ല​പ്പു​റ​ത്തു വേ​രു​ക​ളു​ള്ള ദേ​വ്ദ​ത്ത് ഏ​റ്റെ​ടു​ത്തു.

സെ​ഞ്ചു​റി നേ​ടി​യ​തി​നു പി​ന്നാ​ലെ റി​ട്ട​യ​ര്‍ ചെ​യ്‌​തെ​ങ്കി​ലും ര​ണ്ടാം​ദി​ന​ത്തി​ന്‍റെ അ​വ​സാ​ന മ​ണി​ക്കൂ​റി​ല്‍ വീ​ണ്ടും തി​രി​ച്ചെ​ത്തി. 164 പ​ന്തി​ല്‍ 18 ഫോ​റി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ 142 റ​ണ്‍​സു​മാ​യി ദേ​വ്ദ​ത്ത് ക്രീ​സി​ല്‍ തു​ട​രു​ന്നു.

ഈ ​ഇ​ന്നിം​ഗ്‌​സി​ലൂ​ടെ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ മൂ​ന്നാം ന​മ്പ​ര്‍ ബാ​റ്റിം​ഗ് സ്ഥാ​ന​ത്തി​നു പൂ​ര്‍​ണ​മാ​യ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രി​ക്കു​ക​യാ​ണ് ദേ​വ്ദ​ത്ത്. 121 പ​ന്തി​ലാ​യി​രു​ന്നു പ​ടി​ക്ക​ലി​ന്‍റെ സെ​ഞ്ചു​റി.

ക്യാ​പ്റ്റ​ന്‍ കെ.​എ​ല്‍. രാ​ഹു​ല്‍ (40), ര​വീ​ന്ദ്ര ജ​ഡേ​ജ (63 റി​ട്ട​യേ​ര്‍​ഡ് ഹ​ര്‍​ട്ട്) എ​ന്നി​വ​ര്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. എ​ന്നാ​ല്‍, ഋ​ഷ​ഭ് പ​ന്ത് (2), ധ്രു​വ് ജു​റെ​ല്‍ (1) എ​ന്നി​വ​ര്‍ വേ​ഗം മ​ട​ങ്ങി. മാ​ന​വ് സു​ത്താ​ര്‍ (41), ഗു​ര്‍​ണൂ​ര്‍ ബ്രാ​ര്‍ (36 നോ​ട്ടൗ​ട്ട്), സാ​ര​ന്‍​ഷ് ജ​യി​ന്‍ (22 റി​ട്ട​യേ​ര്‍​ഡ് ഹ​ര്‍​ട്ട്) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചു. പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റ് 15നാ​ണ്.

Latest News

Corehub Up