Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DevelopedNation

വി​ക​സി​ത​രാ​ജ്യ​മാ​കാ​ൻ ‘വീ ​വി​ൽ ഡു ​ഇ​റ്റ്’ മു​ദ്രാ​വാ​ക്യ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യെ 2047ഓ​​​​ടെ വി​​​​ക​​​​സി​​​​ത​​​​രാ​​​​ജ്യ​​​​മാ​​​​ക്കാ​​​​ൻ പു​​​​തി​​​​യ മു​​​​ദ്രാ​​​​വാ​​​​ക്യം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി. 21 വ​​​​ർ​​​​ഷ​​​ത്തി​​​നു​​​ശേ​​​​ഷം ഇ​​​​ന്ത്യ വി​​​​ക​​​​സി​​​​ത​​​​മാ​​​​കു​​​​മെ​​​​ന്ന സ്വ​​​​പ്നം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കാ​​​​ൻ ‘വീ ​​​​വി​​​​ൽ ഡു ​​​​ഇ​​​​റ്റ്’ എ​​​​ന്ന മു​​​​ദ്രാ​​​​വാ​​​​ക്യ​​​​മാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി രാ​​​​ജ്യ​​​​ത്തി​​​​നു​​​മു​​​​ന്നി​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പൊ​​​തു​​​സേ​​​വ​​​ന​​​രം​​​ഗ​​​ത്തു താ​​​ൻ 25 വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ‘വി​​​ക​​​സി​​​ത് ഭാ​​​ര​​​ത് സ​​​ങ്ക​​​ൽ​​​പ് സ​​​ഭ’​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മോ​​​ദി. ദീ​​​ർ​​​ഘ​​​വീ​​​ക്ഷ​​​ണ​​​മു​​​ള്ള ന​​​യ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും നി​​​ര​​​ന്ത​​​ര​​​മാ​​​യ ക​​​ഠി​​​നാ​​​ധ്വാ​​​ന​​​ത്തി​​​ലൂ​​​ടെ​​​യും വി​​​ക​​​സി​​​ത​​​ഭാ​​​ര​​​ത​​​മെ​​​ന്ന ല​​​ക്ഷ്യം കൈ​​​വ​​​രി​​​ക്കാ​​​ൻ രാ​​​ജ്യ​​​ത്തി​​​നു സാ​​​ധി​​​ക്കു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

ആ​​​ത്മ​​​നി​​​ർ​​​ഭ​​​ര​​​ത​​​യി​​​ൽ (സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​ത) ഊ​​​ന്നി വി​​​ക​​​സി​​​ത​​​രാ​​​ജ്യ​​​മാ​​​യി മാ​​​റു​​​ന്ന​​​തി​​​നൊ​​​പ്പം, ഒ​​​ളി​​​മ്പി​​​ക്സി​​​ന് ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന​​​തും സ്വ​​​ന്ത​​​മാ​​​യി ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തേ​​​ക്ക് ഇ​​​ന്ത്യ​​​ക്കാ​​​രെ അ​​​യ​​​യ്ക്കു​​​ന്ന​​​തും അ​​​ട​​​ക്ക​​​മു​​​ള്ള നേ​​​ട്ട​​​ങ്ങ​​​ൾ രാ​​​ജ്യ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യ​​​ങ്ങ​​​ളാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം സൂ​​​ചി​​​പ്പി​​​ച്ചു.

ഇ​​​സ്ര​​​യേ​​​ലി​​​ലേ​​​ക്കു​​​ള്ള വി​​​മാ​​​നം ത​​​ക​​​ർ​​​ക്കാ​​​ൻ സ​​​ഹ​​​പൈ​​​ല​​​റ്റ് ന​​​ട​​​ത്തി​​​യ ശ്ര​​​മം സ​​​മ​​​യോ​​​ചി​​​ത​​​മാ​​​യി ത​​​ട​​​ഞ്ഞ ഇ​​​ന്ത്യ​​​ൻ പൈ​​​ല​​​റ്റ് സ്മി​​​ത് മ​​​ച്ചാ​​​റി​​​നെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ്ര​​​ശം​​​സി​​​ച്ചു.

“ഇ​​​ന്ന് ലോ​​​കം ഒ​​​രു ഇ​​​ന്ത്യ​​​ൻ പൈ​​​ല​​​റ്റി​​​ന്‍റെ ധീ​​​ര​​​ത​​​യെ​​​ക്കു​​​റി​​​ച്ചാ​​​ണു സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഭാ​​​വി​​​യി​​​ൽ ‘മേ​​​ഡ് ഇ​​​ൻ ഇ​​​ന്ത്യ’വി​​​മാ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ലോ​​​കം സം​​​സാ​​​രി​​​ക്കു​​​ന്ന ഒ​​​രു കാ​​​ലം വ​​​രും.’’- മോ​​​ദി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Corehub Up