Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Development Committees

Kollam

വി​ക​സ​ന സ​മി​തി​യു​ടെ പോ​രാ​ട്ടം മാ​തൃ​കാ​പ​രം: ബി.​ബി. ഗോ​പ​കു​മാ​ര്‍ എംഎൽഎ

ചാ​ത്ത​ന്നൂ​ര്‍: ചാ​ത്ത​ന്നൂ​രി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി രാ​ഷ്്‌ട്രീയ വ്യ​ത്യാ​സ​ങ്ങ​ളി​ല്ലാ​തെ യോ​ജി​ച്ച പോ​രാ​ട്ട​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന വി​ക​സ​ന സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും നാ​ടി​ന് അ​നി​വാ​ര്യ​മാ​ണെ​ന്നും ബി.​ബി.​ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ.

ചാ​ത്ത​ന്നൂ​ര്‍ വി​ക​സ​ന സ​മി​തി ഓ​ഫിസി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചാ​ത്ത​ന്നൂ​ര്‍ താ​ലൂ​ക്ക് രൂ​പീ​ക​രി​ക്കു​ക​യെ​ന്ന​ത് ദ​ശാ​ബ്ദ​ങ്ങ​ളാ​യു​ള്ള ചാ​ത്ത​ന്നൂ​രി​ന്റെ ഏ​റ്റ​വും പ്ര​ധാ​ന വി​ക​സ​നാ​വ​ശ്യ​മാ​ണ്. അ​ത് നേ​ടി​യെ​ടു​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ശ​ക്ത​മാ​യ ഇ​ട​പെ​ട​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ക​സ​ന സ​മി​തി ചെ​യ​ര്‍​മാ​ന്‍ ജി. ​രാ​ജ​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ത്ത​ന്നൂ​ര്‍ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡ് പ്ര​വ​ര്‍​ത്ത​ന ക്ഷ​മ​മാ​ക്കു​ന്ന​തു​ള്‍​പ്പ​ടെ​യു​ള്ള ചാ​ത്ത​ന്നൂ​രി​ന്റെ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കാ​ന്‍ യോ​ജി​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചാ​ത്ത​ന്നൂ​ര്‍ എ​ന്‍​എ​സ്എ​സ് ഹൈ​സ്‌​കൂ​ളി​ന് സ​മീ​പ​ത്താ​ണ് വി​ക​സ​ന സ​മി​തി ഓ​ഫിസ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ല്‍ ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി. ​സു​ശീ​ലാ​ദേ​വി, ചാ​ത്ത​ന്നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ. ​മ​ഹേ​ശ്വ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ര്‍. ദി​ലീ​പ് കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​വി​താ ദേ​വി, ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ഷാ​റാ​ണി, ചാ​ത്ത​ന്നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ ഗീ​താ ജോ​ണ്‍, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് ബി​ജു വി​ശ്വ​രാ​ജ​ന്‍, സി​പി​ഐ ചാ​ത്ത​ന്നൂ​ര്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി. ​രാ​ധാ​കൃ​ഷ്ണ​ന്‍, ബി​ജെ​പി ചാ​ത്ത​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ശ്യാം​രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ക​സ​ന സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ നി​സാ​ര്‍ സ്വാ​ഗ​ത​വും ക​ണ്‍​വീ​ന​ര്‍ ജി.​പി രാ​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.
മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പോ​സ്റ്റ് ഗ്രാ​ജു​വേ​ഷ​ന്‍ കോ​ഴ്‌​സി​ന് അ​ഡ്മി​ഷ​ന്‍ ല​ഭി​ച്ച ഡോ. ​ഡി.ആ​ര്‍. ആ​ര്‍​ദ്ര​യേ​യും എം​ബി​ബി​എ​സി​ന് അ​ഡ്മി​ഷ​ന്‍ ല​ഭി​ച്ച അ​ര്‍​ജു​ന്‍ ശ​ശാ​ങ്ക​നെ​യും യോ​ഗ​ത്തി​ല്‍ ഉ​പ​ഹാ​രം ന​ല്‍​കി അ​നു​മോ​ദി​ച്ചു.

 

Latest News

Corehub Up