ചാത്തന്നൂര്‍ വികസന സമിതിയുടെ ഓഫിസ് ഉദ്ഘാടനം നിര്‍വഹിച്ച് ബി.ബി. ഗോപകുമാര്‍ എംഎല്‍എ പ്രസംഗിക്കുന്നു.
ചാത്തന്നൂര്‍: ചാത്തന്നൂരിന്റെ വികസനത്തിനായി രാഷ്്ട്രീയ വ്യത്യാസങ്ങളില്ലാതെ യോജിച്ച പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന വികസന സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും നാടിന് അനിവാര്യമാണെന്നും ബി.ബി.ഗോപകുമാര്‍ എംഎല്‍എ.
ചാത്തന്നൂര്‍ വികസന സമിതി ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചാത്തന്നൂര്‍ താലൂക്ക് രൂപീകരിക്കുകയെന്നത് ദശാബ്ദങ്ങളായുള്ള ചാത്തന്നൂരിന്റെ ഏറ്റവും പ്രധാന വികസനാവശ്യമാണ്. അത് നേടിയെടുക്കുന്നതിനാവശ്യമായ ശക്തമായ ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വികസന സമിതി ചെയര്മാന് ജി. രാജശേഖരന് അധ്യക്ഷത വഹിച്ചു. ചാത്തന്നൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തന ക്ഷമമാക്കുന്നതുള്പ്പടെയുള്ള ചാത്തന്നൂരിന്റെ വികസന ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ യോജിച്ച പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ചാത്തന്നൂര്‍ എന്‍എസ്എസ് ഹൈസ്കൂളിന് സമീപത്താണ് വികസന സമിതി ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഉദ്ഘാടന യോഗത്തില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സുശീലാദേവി, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. മഹേശ്വരി, ജില്ലാ പഞ്ചായത്ത് അംഗം ആര്. ദിലീപ് കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതാ ദേവി, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ആഷാറാണി, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് അംഗമായ ഗീതാ ജോണ്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിജു വിശ്വരാജന്, സിപിഐ ചാത്തന്നൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി. രാധാകൃഷ്ണന്, ബിജെപി ചാത്തന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്യാംരാജ് എന്നിവര്‍ പ്രസംഗിച്ചു. വികസന സമിതി വൈസ് ചെയര്മാന് കെ.കെ നിസാര്‍ സ്വാഗതവും കണ്‍വീനര്‍ ജി.പി രാജേഷ് നന്ദിയും പറഞ്ഞു.
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പോസ്റ്റ് ഗ്രാജുവേഷന് കോഴ്സിന് അഡ്മിഷന് ലഭിച്ച ഡോ. ഡി.ആര്. ആര്‍ദ്രയേയും എംബിബിഎസിന് അഡ്മിഷന് ലഭിച്ച അര്ജുന് ശശാങ്കനെയും യോഗത്തില്‍ ഉപഹാരം നല്കി അനുമോദിച്ചു.
Tags : Development Committees Nattuvishesham DistrictNews