x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൗ​തു​ക​മാ​യി മെ​ട്രോ തൂ​ണു​ക​ളി​ൽ തീ​പ്പൊ​രി സി​നി​മ ഡ​യ​ലോ​ഗു​ക​ള്‍

വെബ്ഡെസ്ക്
Published: November 16, 2026 05:28 AM IST | Updated: November 16, 2026 05:28 AM IST

നടൻ മമ്മുട്ടിയുടെ മാസ് സിനിമാ ഡയലോഗുകളുമായി മോട്ടോർ വാഹനവകുപ്പ് മെട്രോ തൂണുകളിൽ ഉയർത്തിയ ബോധവത്കരണ ബോർഡുകൾ

കൊ​ച്ചി: വെ​ള്ളി​ത്തി​ര​യി​ല്‍ കൈ​യ​ടി നേ​ടി​യ സം​ഭാ​ഷ​ണ​ങ്ങ​ള്‍​ക്ക് ഇ​നി നി​ര​ത്തു​ക​ളി​ല്‍ പു​തി​യ ദൗ​ത്യം. മ​മ്മൂ​ട്ടി​യു​ടെ മാ​സ് ഡ​യ​ലോ​ഗു​ക​ള്‍​ക്ക് റോ​ഡ് സു​ര​ക്ഷ​യു​ടെ പാ​ഠം പ​ക​രു​ന്ന പു​തി​യ അ​ര്‍​ഥം ന​ല്‍​കി കേ​ര​ള മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ മ​ന​സി​ല്‍ സു​ര​ക്ഷാ​ബോ​ധം ഉ​റ​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സി​നി​മ​യി​ല്‍ മ​മ്മു​ട്ടി പ​റ​ഞ്ഞ മാ​സ് ഡ​യ​ലോ​ഗു​ക​ള്‍ മെ​ട്രോ തൂ​ണു​ക​ളി​ലെ കൗ​തു​ക കാ​ഴ്ച​ക​ളാ​യി.

വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും ഉ​ള്‍​പ്പ​ടെ എ​ല്ലാ റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കും ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധം പ​ക​രു​ന്ന സ​ന്ദേ​ശ​ങ്ങ​ളാ​ണ് ടൗ​ണ്‍​ഹാ​ള്‍ മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ തു​ണു​ക​ളി​ല്‍ നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്. "സെ​ന്‍​സ് വേ​ണം, സെ​ന്‍​സി​ബി​ലി​റ്റി വേ​ണം, സെ​ന്‍​സി​റ്റി​വി​റ്റി വേ​ണം' എ​ന്ന ദി ​കിം​ഗ് സി​നി​മ​യി​ലെ പ്ര​ശ​സ്ത​മാ​യ സം​ഭാ​ഷ​ണ​ത്തോ​ടൊ​പ്പം "റോ​ഡ് സെ​ന്‍​സും വേ​ണം' എ​ന്ന വാ​ച​കം​കൂ​ടി ചേ​ര്‍​ത്ത് റോ​ഡി​ലെ അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​യ്‌​ക്കെ​തി​രാ​യ ശ​ക്ത​മാ​യ ഓ​ര്‍​മ​പ്പെ​ടു​ത്ത​ലാ​യി.

"കോ​ട്ട​യം കു​ഞ്ഞ​ച്ച​ന്‍' സി​നി​മ​യി​ലെ "ക​ളി റോ​ഡി​ല്‍ അ​ല്ല അ​ച്ചാ​യാ...' എ​ന്ന സം​ഭാ​ഷ​ണ​ത്തെ "റോ​ഡ് റേ​സ് ട്രാ​ക്ക​ല്ല' എ​ന്ന സ​ന്ദേ​ശ​വു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്നു. വേ​ഗ​ത​യും മ​ത്സ​ര​ബു​ദ്ധി​യും റോ​ഡി​ല്‍ അ​പ​ക​ട​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്ന ഓ​ര്‍​മ​പ്പെ​ടു​ത്ത​ലാ​ണി​ത്.

അ​ടു​ത്തി​ടെ എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ കൗ​മാ​ര​ക്കാ​ര്‍ ഓ​ടി​ച്ച ആ​ഡം​ബ​ര കാ​റു​ക​ള്‍ ഇ​ടി​ച്ച് നാ​ല് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​താ​പി​താ​ക്ക​ള്‍​ക്കു​ള്ള സ​ന്ദേ​ശ​വും പ്ര​ചാ​ര​ണ​ത്തി​ലു​ണ്ട്. "പ​പ്പ​യു​ടെ സ്വ​ന്തം അ​പ്പൂ​സ്' സി​നി​മ​യി​ലെ "ആ​രു പ​റ​ഞ്ഞാ​ലും നീ ​മാ​ത്രം പ​റ​യ​രു​ത് ഗോ​പാ... മോ​നെ സ്‌​നേ​ഹി​ച്ചി​ല്ലാ​ന്ന്' എ​ന്ന സം​ഭാ​ഷ​ണ​ത്തി​നൊ​പ്പം കു​ട്ടി​ക​ള്‍​ക്ക് വാ​ഹ​നം ഓ​ടി​ക്കാ​ന്‍ ന​ല്‍​കു​ന്ന​ത് സ്‌​നേ​ഹ​പ്ര​ക​ട​ന​മ​ല്ലെ​ന്ന മു​ന്ന​റി​യി​പ്പും ന​ല്‍​കു​ന്നു. "സ്‌​നേ​ഹം കാ​ണി​ക്കാ​നാ​യി വ​ണ്ടി ഓ​ടി​ക്കാ​ന്‍ കൊ​ടു​ത്തേ​ക്ക​ല്ലേ' എ​ന്ന സ​ന്ദേ​ശം മാ​താ​പി​താ​ക്ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ലേ​ക്കാ​ണ് വി​ര​ല്‍​ചൂ​ണ്ടു​ന്ന​ത്.

"ഭീ​ഷ്മ​പ​ര്‍​വം' സി​നി​മ​യി​ലെ "ചാ​മ്പി​ക്കോ' എ​ന്ന പ്ര​യോ​ഗ​ത്തി​നും പു​തി​യ രൂ​പം ന​ല്‍​കി​യി​ട്ടു​ണ്ട്. 'നി​യ​മം പാ​ലി​ച്ചു മാ​ത്രം' എ​ന്ന സ​ന്ദേ​ശ​ത്തി​ലൂ​ടെ ഗ​താ​ഗ​ത​നി​യ​മ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം ഓ​ര്‍​മി​പ്പി​ക്കു​ന്നു. 'ച​ട്ട​മ്പി​നാ​ട്' സി​നി​മ​യി​ലെ "നി​ര്‍​ത്തി​ഗോ... ഇ​തി​വി​ടെ നി​ര്‍​ത്തി​ഗോ' എ​ന്ന സം​ഭാ​ഷ​ണം ഉ​പ​യോ​ഗി​ച്ച് ലൈ​ന്‍ അ​ച്ച​ട​ക്കം പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കും അ​പ​ക​ട​ക​ര​മാ​യി വാ​ഹ​ന​ങ്ങ​ള്‍ വെ​ട്ടി​ച്ചു​മാ​റ്റു​ന്ന​വ​ര്‍​ക്കും മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ​യാ​ണ് ഇ​ത്ത​ര​മൊ​രു ആ​ശ​യ​ത്തി​ന് പി​ന്നി​ല്‍. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ആ​വി​ഷ്‌​ക​രി​ച്ച "ജീ​വ​സു​യാ​ത്ര മി​ഷ​ന്‍റെ' ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​റാ​ണ് മ​മ്മു​ട്ടി.

Tags : Metro pillars Nattuvishesham DistrictNews

Recent News

Corehub Up