x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​രൂ​ര്‍​ക്ക​ട-​മ​ണ്ണാ​മ്മൂ​ല റോ​ഡ് ദു​ര്‍​ഗ​ന്ധ​മ​യം; മാ​ലി​ന്യം റോ​ഡിൽ


Published: November 16, 2026 05:33 AM IST | Updated: November 16, 2026 05:33 AM IST

പേ​രൂ​ര്‍​ക്ക​ട-​മ​ണ്ണാ​മ്മൂ​ല റോ​ഡി​ല്‍ ഓ​ട​മാ​ലി​ന്യം ഒ​ഴു​കു​ന്നു.

പേ​രൂ​ര്‍​ക്ക​ട: മ​ണ്ണാ​മ്മൂ​ല-​പേ​രൂ​ര്‍​ക്ക​ട റോ​ഡി​ലൂ​ടെ വാ​ഹ​ന​യാ​ത്രി​ക​ര്‍​ക്കും വ​ഴി​യാ​ത്രി​ക​ര്‍​ക്കും യാ​ത്ര​ചെ​യ്യാ​നാ​കാ​ത്ത അ​വ​സ്ഥ..! ഓ​ട​യി​ലെ മാ​ലി​ന്യം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. ഒ​രാ​ഴ്ച​യാ​യി മ​ലി​ന​ജ​ലം ഇ​തു​വ​ഴി ഒ​ഴു​കാ​ന്‍ തു​ട​ങ്ങി​യി​ട്ട്.

മ​ണ്ണാ​മ്മൂ​ല​യി​ലേ​ക്കു പോ​കു​ന്ന റോ​ഡി​ന്‍റെ ഒ​രു​വ​ശ​ത്തു​മാ​ത്ര​മാ​ണ് ഓ​ട​യു​ള്ള​ത്. മാ​ലി​ന്യം ഓ​ട​യി​ല്‍ കെ​ട്ടി​നി​ന്ന​ശേ​ഷം അ​ട​വു​ള്ള ഭാ​ഗ​ത്തു​കൂ​ടി ക​ട​ന്നു റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. വീ​ടു​ക​ളി​ല്‍ നി​ന്നു​ള്ള മ​ത്സ്യ​മാം​സാ​വ​ശി​ഷ്ട​ങ്ങ​ളും ജീ​ര്‍​ണിച്ച ആ​ഹാ​രാ​വ​ശി​ഷ്ട​ങ്ങ​ളും ക​ക്കൂ​സ് മാ​ലി​ന്യ​വും വ​രെ ഇ​തി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്. ക​റു​ത്തു നി​റ​ത്തി​ലു​ള്ള വെ​ള്ള​മാ​ണ് ഓ​ട​നി​റ​ഞ്ഞു ക​വി​ഞ്ഞ​ശേ​ഷം റോ​ഡി​ലേ​ക്ക് പരക്കുന്നത്.

വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ളി​ല്‍ പ​റ്റി പേ​രൂ​ര്‍​ക്ക​ട​യി​ലെ പ്ര​ധാ​ന റോ​ഡി​ലേ​ക്കും ച​ന്ത​യു​ടെ ഭാ​ഗ​ത്തേ​ക്കും ഇ​വ എ​ത്തു​ന്നു​ണ്ട്. മൂ​ന്നു​കി​ലോ​മീ​റ്റ​ര്‍ വ​രു​ന്ന മ​ണ്ണാ​മ്മൂ​ല റോ​ഡി​ന്‍റെ ഒ​ന്ന​ര​കി​ലോ​മീ​റ്റ​ര്‍ ദൂ​രം ത​ക​ര്‍​ന്നു കി​ട​ക്കു​ക​യാ​ണ്. റോ​ഡി​ലെ കു​ഴി​ക​ളി​ല്‍ വീ​ഴാ​തി​രി​ക്കാ​ന്‍ വാ​ഹ​ന​യാ​ത്രി​ക​ര്‍ റോ​ഡി​ന്‍റെ ഓ​രം​ചേ​ര്‍​ന്ന് പോ​കു​മ്പോ​ള്‍ മ​ലി​ന​ജ​ല​ത്തി​ല്‍ ക​യ​റു​ന്നു. സ്വീ​വേ​ജ് അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചാ​ല്‍ മാ​ത്ര​മേ പ്ര​ശ്‌​ന​പ​രി​ഹാ​രം ഉ​ണ്ടാ​കു​ക​യു​ള്ളൂ.

Tags : waste dumped on the road Nttuvishesham Districtnews

Recent News

Corehub Up