വൈസ് ചെയര്‍മാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ പി. ഉണ്ണീന്‍ ഉദ്ഘാടനം ചെയ്യുന്നു.
പെരിന്തല്‍മണ്ണ: കിംസ് ഹെല്‍ത്ത് അല്‍ഷിഫ ആശുപത്രിയിലെ എന്‍ഡോക്രൈനോളജി ആന്‍ഡ് ഡയബറ്റോളജി വിഭാഗത്തിനായി പുതുതായി സജമാക്കിയ ഒപി വിഭാഗം വൈസ് ചെയര്മാന് ആന്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പി. ഉണ്ണീന്‍ ഉദ്ഘാടനം ചെയ്തു. കൂടുതല്‍ സ്ഥലസൗകര്യങ്ങളോടെ പ്രവര്‍ത്തനം ആരംഭിച്ച വിഭാഗത്തില്‍ പ്രമേഹം, തൈറോയ്ഡ് രോഗങ്ങള്‍, അമിതവണ്ണം, ഹോര്‍മോണ്‍ സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയ്ക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ലഭ്യമാണ്.
കുട്ടികളിലും മുതിര്‍ന്നവരിലും കണ്ടുവരുന്ന ടൈപ്പ് വണ്‍, ടൈപ്പ് ടു പ്രമേഹം, ഗര്‍ഭകാല പ്രമേഹം എന്നിവയ്ക്ക് പ്രത്യേക പരിചരണം നല്കുന്നു. അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ചികിത്സ, ജിഎല്‍പി-വണ്‍ ചികിത്സകള്‍, ഹോര്‍മോണ്‍ ചികിത്സകള്‍, പൊക്കക്കുറവ്, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലെ തകരാറുകള്‍, തൈറോയ്ഡ് മുഴകള്‍ തുടങ്ങിയവയ്ക്കും ഇവിടെ വിദഗ്ധ ചികിത്സ ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ കണ്‍സള്‍ട്ടന്റ് എന്‍ഡോക്രൈനോളജിസ്റ്റ് ഡോ .വിഷ്ണു വാസുദേവന്‍, സിഇഒ കെ.സി. പ്രിയന്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മുഹമ്മദ് യഹിയ, ക്ലിനിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഷാഹുല്‍ ഹമീദ്, എസ്തെറ്റിക് ആന്‍ഡ് പ്ലാസ്റ്റിക് സര്ജന് ഡോ. ജേക്കബ് ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു. ഫോണ്‍: 04933 299 103, 04933 299 299.