Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Renovated Diabetes

Malappuram

കിം​സ് ഹെ​ല്‍​ത്ത് അ​ല്‍​ഷി​ഫ​യി​ല്‍ ന​വീ​ക​രി​ച്ച പ്ര​മേ​ഹ രോ​ഗ വി​ഭാ​ഗം ഉ​ദ്ഘാ​ട​നം

പെ​രി​ന്ത​ല്‍​മ​ണ്ണ: കിം​സ് ഹെ​ല്‍​ത്ത് അ​ല്‍​ഷി​ഫ ആ​ശു​പ​ത്രി​യി​ലെ എ​ന്‍​ഡോ​ക്രൈ​നോ​ള​ജി ആ​ന്‍​ഡ് ഡ​യ​ബ​റ്റോ​ള​ജി വി​ഭാ​ഗ​ത്തി​നാ​യി പു​തു​താ​യി സ​ജ​മാ​ക്കി​യ ഒ​പി വി​ഭാ​ഗം വൈ​സ് ചെ​യ​ര്‍​മാ​ന്‍ ആ​ന്‍​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌ട​ര്‍ ഡോ. ​പി. ഉ​ണ്ണീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ടു​ത​ല്‍ സ്ഥ​ല​സൗ​ക​ര്യ​ങ്ങ​ളോ​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച വി​ഭാ​ഗ​ത്തി​ല്‍ പ്ര​മേ​ഹം, തൈ​റോ​യ്ഡ് രോ​ഗ​ങ്ങ​ള്‍, അ​മി​ത​വ​ണ്ണം, ഹോ​ര്‍​മോ​ണ്‍ സം​ബ​ന്ധ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ല​ഭ്യ​മാ​ണ്.

കു​ട്ടി​ക​ളി​ലും മു​തി​ര്‍​ന്ന​വ​രി​ലും ക​ണ്ടു​വ​രു​ന്ന ടൈ​പ്പ് വ​ണ്‍, ടൈ​പ്പ് ടു ​പ്ര​മേ​ഹം, ഗ​ര്‍​ഭ​കാ​ല പ്ര​മേ​ഹം എ​ന്നി​വ​യ്ക്ക് പ്ര​ത്യേ​ക പ​രി​ച​ര​ണം ന​ല്‍​കു​ന്നു. അ​മി​ത​വ​ണ്ണം കു​റ​യ്ക്കു​ന്ന​തി​നു​ള്ള ചി​കി​ത്സ, ജി​എ​ല്‍​പി-​വ​ണ്‍ ചി​കി​ത്സ​ക​ള്‍, ഹോ​ര്‍​മോ​ണ്‍ ചി​കി​ത്സ​ക​ള്‍, പൊ​ക്ക​ക്കു​റ​വ്, തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ലെ ത​ക​രാ​റു​ക​ള്‍, തൈ​റോ​യ്ഡ് മു​ഴ​ക​ള്‍ തു​ട​ങ്ങി​യ​വ​യ്ക്കും ഇ​വി​ടെ വി​ദ​ഗ്ധ ചി​കി​ത്സ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ച​ട​ങ്ങി​ല്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് എ​ന്‍​ഡോ​ക്രൈ​നോ​ള​ജി​സ്റ്റ് ഡോ .​വി​ഷ്ണു വാ​സു​ദേ​വ​ന്‍, സി​ഇ​ഒ കെ.​സി. പ്രി​യ​ന്‍, മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​മു​ഹ​മ്മ​ദ് യ​ഹി​യ, ക്ലി​നി​ക്ക​ല്‍ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ ഡോ. ​ഷാ​ഹു​ല്‍ ഹ​മീ​ദ്, എ​സ്തെ​റ്റി​ക് ആ​ന്‍​ഡ് പ്ലാ​സ്റ്റി​ക് സ​ര്‍​ജ​ന്‍ ഡോ. ​ജേ​ക്ക​ബ് ആ​ന്‍റണി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഫോ​ണ്‍: 04933 299 103, 04933 299 299.

 

Latest News

Corehub Up