വണ്ടൂര്‍: വര്‍ഷങ്ങളായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവാലി ഫയര്‍ ആന്‍ഡ് റെസ്ക്യു സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിനുള്ള ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമം. മന്ത്രിയും വണ്ടൂര്‍ എംഎല്‍എയുമായ എ.പി. അനില്‍കുമാറിന്റെ ഇടപെടലിനെത്തുടര്‍ന്ന് തിരുവാലിയില്‍ ഫയര്‍ സ്റ്റേഷന് സ്ഥലം അനുവദിച്ച് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ഉത്തരവിറക്കി.
തിരുവാലി വില്ലേജ് ബ്ലോക്ക് നമ്പര്‍ 75ല്‍ റീസര്‍വേ നമ്പര്‍ 173ല്‍ ഉള്‍പ്പെട്ട 42.37 സെന്റ് സര്‍ക്കാര്‍ ഭൂമിയാണ് വിട്ടുനല്‍കിയത്. നിലമ്പൂര്‍-പെരിന്തല്‍മണ്ണ പ്രധാന റോഡില്‍ തിരുവാലി ടൗണില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ റോഡിനോട് ചേര്‍ന്നുള്ള സ്ഥലമാണ് അനുവദിച്ചത്.
തിരുവാലി, വണ്ടൂര്‍, കാളികാവ്, കരുവാരകുണ്ട്, എടവണ്ണ തുടങ്ങി നിലമ്പൂര്‍ മേഖലയിലെ ആയിരക്കണക്കിന് ജനങ്ങള്‍ക്കും വ്യവസായ മേഖലയ്ക്കും ആശ്രയമാണ് തിരുവാലി ഫയര്‍ സ്റ്റേഷന്.
Tags : Thiruvali Nttuvishesham Districtnews