x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ​ക്കു​ക​ള്‍ ഞെ​ട്ടി​ക്കു​ന്നത്

സീമാ മോ​ഹ​ൻ​ലാ​ൽ
Published: November 16, 2026 05:46 AM IST | Updated: November 16, 2026 05:46 AM IST

ഹൈ​ക്കോ​ട​തി ബ​സ് സ്റ്റോ​പ്പി​ല്‍ യാ​ത്ര​ക്കാ​ര്‍ പൂ​ർ​ണ​മാ​യും ക​യ​റു​ന്ന​തി​ന് മു​ന്പ് മു​ന്നോ​ട്ടെ​ടു​ക്കു​ന്ന സ്വ​കാ​ര്യ ബ​സ്.

ജി​ല്ല​യി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന അ​പ​ക​ട​ങ്ങ​ള്‍ നി​ത്യ സം​ഭ​വ​മാ​യ​തോ​ടെ പൊ​ലി​സും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ 382 സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ന​ട​ത്തി​യ ബ​സു​ക​ളി​ല്‍ നി​ന്ന് 2,41,344 രൂ​പ പി​ഴ​യും ഈ​ടാ​ക്കി.

ആ​ലു​വ, ക​ള​മ​ശേ​രി, കാ​ക്ക​നാ​ട്, തൃ​പ്പൂ​ണി​ത്തു​റ, ഫോ​ര്‍​ട്ട് കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി മേ​ഖ​ല​ക​ളി​ലാ​യി അ​ഞ്ച് സ്‌​ക്വാ​ഡു​ക​ളാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​ത്തി​നു പു​റ​മെ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം, അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വിം​ഗ്, മ​റ്റ് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ആ​ര്‍​ടി​ഒ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന.

മ​ത്സ​ര​യോ​ട്ട​വും മൊ​ബൈ​ല്‍ ഉ​പ​യോ​ഗ​വും

സ്പീ​ഡ് ഗ​വേ​ണ​ര്‍ പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​ക്കി​യ കു​റ്റ​ത്തി​ന് 28 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കും ലൈ​സ​ന്‍​സ് ഇ​ല്ലാ​ത്ത കു​റ്റ​ത്തി​നും മ​റ്റു​മാ​യി 89 കേ​സു​ക​ളെ​ടു​ത്തു. ജി​പി​എ​സ് ഇ​ല്ലാ​ത്ത​വ, ഡോ​ര്‍ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നി​ട്ടു​ള്ള ഡ്രൈ​വിം​ഗ്, സ്‌​പോ​ട് മി​റ​ര്‍ ഇ​ല്ലാ​ത്ത​ത് തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് 117 ബ​സു​ക​ള്‍​ക്കെ​തി​രേ​യും ന​ട​പ​ടി എ​ടു​ക്കു​ക​യു​ണ്ടാ​യി. ഡോ​ര്‍ തു​റ​ന്നി​ട്ട​തി​ന് 55 ബ​സു​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.
‌

അ​മി​ത​വേ​ഗ​ത​ക്കെ​തി​രേ ഒ​മ്പ​തു കേ​സു​ക​ളും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച​തി​ന് ഏ​ഴു കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഡ്രൈ​വിം​ഗി​നി​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​തി​ന് 14 കേ​സു​ക​ളും ട്രി​പ്പ് ക​ര്‍​ട്ടൈ​ല്‍​മെ​ന്‍റി​ന് 17 കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യു​ണ്ടാ​യി. അ​നു​വ​ദി​ച്ച സ്റ്റോ​പ്പു​ക​ളി​ല്‍ നി​ര്‍​ത്താ​തെ യാ​ത്ര​ക്കാ​രെ വ​ഴി​യി​ല്‍ ഇ​റ​ക്കി​യ​തി​നു 14 ബ​സു​ക​ള്‍​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. പെ​ര്‍​മി​റ്റി​ല്ലാ​ത്ത​തി​ന് 12 കേ​സു​ക​ളും ഇ​ന്‍​ഷ്വ​റ​ന്‍​സ് ഇ​ല്ലാ​തെ സ​ര്‍​വീ​സ് ന​ട​ത്തി​യ​തി​ന് ര​ണ്ടു ബ​സു​ക​ള്‍​ക്കും പി​ഴ​യി​ട്ടു. എ​യ​ര്‍ ഹോ​ണ്‍ ഉ​പ​യോ​ഗം, അ​നാ​വ​ശ്യ ലൈ​റ്റു​ക​ള്‍, ഡ്രൈ​വിം​ഗി​നി​ടെ പു​ക​യി​ല ച​വ​യ്ക്ക​ല്‍ തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി.

മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത് 59 പേ​ർ​ക്ക്

ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ കൊ​ച്ചി​യി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ട്ട റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത് 59 പേ​ര്‍​ക്കാ​ണ്. ഈ ​കാ​ല​യ​ള​വി​ല്‍ ന​ഗ​ര​ത്തി​ല്‍ ആ​കെ 739 സ്വ​കാ​ര്യ ബ​സ് അ​പ​ക​ട​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഓ​രോ വ​ര്‍​ഷ​വും സ്വ​കാ​ര്യ ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി ട്രാ​ഫി​ക് പൊ​ലി​സി​ന്‍റെ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​മ്പോ​ഴും അ​പ​ക​ട​ങ്ങ​ളി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ കു​റ​ഞ്ഞു വ​രു​ന്ന​താ​യും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

2023 ല്‍ 23 ​മ​ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ 228 അ​പ​ക​ട​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 2024 ല്‍ 20 ​മ​ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 240 അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യി. 2025 ല്‍ ​കേ​സു​ക​ളു​ടെ എ​ണ്ണം 271 ആ​യി ഉ​യ​ര്‍​ന്നു, അ​തേ​സ​മ​യം 16 മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​താ​യി ട്രാ​ഫി​ക് വെ​സ്റ്റ് അ​സി​സ്റ്റ​ന്‍റ് പൊ​ലി​സ് ക​മ്മി​ഷ​ണ​ര്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് 2025ല്‍ ​മാ​ത്രം സ്വ​കാ​ര്യ ബ​സ് ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും 97.65 ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി. കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് ആ​കെ 17,770 ച​ലാ​നു​ക​ളാ​ണ് പു​റ​പ്പെ​ടു​വി​ച്ച​ത്.
‌

നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ പ​ല​വി​ധം

സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കെ​തി​രെ ട്രാ​ഫി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ക​ണ്ടെ​ത്തി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ പ​ല ത​ര​ത്തി​ലാ​ണ. മ​റ്റ് റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് അ​സൗ​ക​ര്യ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തു​ക, അ​ശ്ര​ദ്ധ​മാ​യ പാ​ര്‍​ക്കിം​ഗ്, നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വു​ക​ള്‍ മ​ന​പൂ​ര്‍​വ്വം അ​നു​സ​രി​ക്കാ​തി​രി​ക്കു​ക, നി​ശ്ചി​ത ബ​സ് സ്റ്റോ​പ്പു​ക​ളി​ല്‍ നി​ര്‍​ത്താ​തി​രി​ക്കു​ക, ലൈ​സ​ന്‍​സു​ള്ള ക​ണ്ട​ക്ട​ര്‍ ഇ​ല്ലാ​തെ സ​ര്‍​വീ​സ് ന​ട​ത്തു​ക, യൂ​ണി​ഫോ​മി​ന്റെ അ​ഭാ​വം, അ​നു​ചി​ത​മാ​യ പെ​രു​മാ​റ്റം, പെ​ര്‍​മി​റ്റ് വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ച് യാ​ത്ര​ക്കാ​രെ​യോ ല​ഗേ​ജു​ക​ളോ കൊ​ണ്ടു​പോ​കു​ക, ലൈ​സ​ന്‍​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്കു​ക, അ​മി​ത വേ​ഗ​ത, അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വിം​ഗ്, അ​ശ്ര​ദ്ധ​വും അ​പ​ക​ട​ക​ര​വു​മാ​യ ഓ​വ​ര്‍​ടേ​ക്കിം​ഗ് ഇ​വ​യെ​ല്ലാം നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്. ഹോ​ണു​ക​ളു​ടെ​യും ലൈ​റ്റു​ക​ളു​ടെ​യും അ​മി​ത​മാ​യ​തോ അ​ന​ധി​കൃ​ത​മോ ആ​യ ഉ​പ​യോ​ഗം, ശ​ബ്ദ​മ​ലി​നീ​ക​ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​നം, ത​ക​രാ​റു​ള്ള​തോ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ​തോ ആ​യ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍, അ​ന​ധി​കൃ​ത വാ​ഹ​ന മാ​റ്റ​ങ്ങ​ള്‍, ബോ​ര്‍​ഡു​ക​ളു​ടെ​യോ പെ​ര്‍​മി​റ്റു​ക​ളു​ടെ​യോ പ്ര​ദ​ര്‍​ശ​ന​ക്കു​റ​വ്, നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ റോ​ഡു​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം, റോ​ഡ് സു​ര​ക്ഷ, പൊ​തു സൗ​ക​ര്യം, യാ​ത്ര​ക്കാ​രു​ടെ ക്ഷേ​മം എ​ന്നി​വ​യെ അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന മ​റ്റ് പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍.

എ​ല്ലാം കാ​മ​റ​ക്ക​ണ്ണി​ലു​ണ്ട്...

ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്നി​ന് വി​വി​ധ ത​ര​ത്തി​ലു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ തി​രി​ച്ച​റി​യു​ന്ന എ​ന്‍​പി​ആ​ര്‍ കാ​മ​റ​ക​ള്‍(19 എ​ണ്ണം), സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ കൃ​ത്യ​ത​യോ​ടെ ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​യു​ന്ന പി​ടി​ഇ​സ​ഡ് കാ​മ​റ​ക​ള്‍(39), വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യു​ന്ന 44 കാ​മ​റ​ക​ള്‍ എ​ന്നി​വ​യും ഉ​ള്‍​പ്പെ​ടും.

Tags : shocking’ Nattuvishesham DistrictNews

Recent News

Corehub Up