x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​ ഭീ​തി​യി​ല്‍ ത​ണ്ട​ന്‍​ക​ല്ല് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍


Published: November 16, 2026 05:47 AM IST | Updated: November 16, 2026 05:47 AM IST

എ​ട​ക്ക​ര: പ്ര​ള​യ​ത്തെത്തു​ട​ര്‍​ന്ന് മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ലെ ക്വാ​ര്‍​ട്ടേ​ഴ്‌​സു​ക​ളി​ല്‍ അ​ഭ​യം തേ​ടി​യ ആ​ദി​വാ​സി​ക​ള്‍ എ​ട്ട് വ​ര്‍​ഷ​ത്തി​ന് ശേ​ഷം ഊ​രി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ നേ​രി​ടു​ന്ന​ത് ക​ടു​ത്ത ദു​രി​തം. പോ​ത്തു​ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടേ​രി ഉ​ള്‍​വ​ന​ത്തി​ലെ ത​ണ്ട​ന്‍​ക​ല്ല് ഊ​ര് നി​വാ​സി​ക​ളാ​ണ് ത​ക​ര്‍​ന്ന​ടി​യാ​റാ​യ വീ​ടു​ക​ളി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ളെ ഭ​യ​ന്ന് ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​ത്. വാ​സ​യോ​ഗ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കാ​മെ​ന്ന സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടാ​തെ വ​ന്ന​തോ​ടെ​യാ​ണ് ര​ണ്ട് മാ​സം മു​മ്പ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലെ ദു​രി​ത​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് കു​ടും​ബ​ങ്ങ​ള്‍ ഊ​രി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.
മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ന് പി​റ​കി​ലാ​യി മൂ​ന്ന് വ​ശ​വും വ​ന​ത്താ​ല്‍ ചു​റ്റ​പ്പെ​ട്ടാ​ണ് ത​ണ്ട​ന്‍​ക​ല്ല് ഊ​ര്. 2019ലെ ​പ്ര​ള​യ​ത്തി​ല്‍ ചാ​ലി​യാ​ര്‍ പു​ഴ​യി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ വെ​ള്ളം ക​യ​റി​യാ​ണ് ഊ​രി​ലെ വീ​ടു​ക​ള്‍ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​ത്.

തു​ട​ര്‍​ന്ന് വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി നി​ര്‍​മി​ച്ച് പി​ന്നീ​ട് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ക്വാ​ര്‍​ട്ടേ​ഴ്‌​സു​ക​ളി​ലേ​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​വ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വ​ര്‍​ഷ​ങ്ങ​ളോ​ളം ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന ക്വാ​ര്‍​ട്ടേ​ഴ്‌​സു​ക​ളി​ല്‍ ക​ഴി​ഞ്ഞ ഇ​വ​ര്‍ സ്വ​ന്ത​മാ​യി ഭൂ​മി​യും വീ​ടും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും ഊ​രി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. എ​ന്നാ​ല്‍ ഇ​വി​ടു​ത്തെ മി​ക്ക വീ​ടു​ക​ളും ത​ക​ര്‍​ന്ന​ടി​ഞ്ഞ നി​ല​യി​ലാ​ണ്.
ഉ​ള്ള​വ കാ​ടു​ക​യ​റി വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി. കു​ടി​വെ​ള്ളം, വൈ​ദ്യു​തി, ശു​ചി​മു​റി​ക​ള്‍ തു​ട​ങ്ങി യാ​തൊ​രു അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഊ​രി​ലി​ല്ല. ഇ​തി​ന് പു​റ​മേ​യാ​ണ് ഊ​ര് നി​വാ​സി​ക​ള്‍ നേ​രി​ടു​ന്ന നി​ര​ന്ത​ര കാ​ട്ടാ​ന ഭീ​ഷ​ണി.

വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ക​ട​ക്കാ​തി​രി​ക്കാ​ന്‍ ഊ​രി​ന് ചു​റ്റും നി​ര്‍​മി​ച്ച കി​ട​ങ്ങും ക​രി​ങ്ക​ല്‍ മ​തി​ലും വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പേ ത​ക​ര്‍​ന്നു​പോ​യി. പി​ഞ്ചു​കു​ട്ടി​യ​ട​ക്കം നി​ര​വ​ധി പേ​ര്‍ മു​ന്‍​പ് ഊ​രി​ല്‍ കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ട്. ആ​കെ 33 കു​ടും​ബ​ങ്ങ​ളു​ള്ള ഊ​രി​ലേ​ക്ക് ഊ​ര് മൂ​പ്പ​ന്‍ സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ട്ട് കു​ടും​ബ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ മ​ട​ങ്ങി​യെ​ത്തി​യ​ത്. വീ​ടു​ക​ള്‍ ത​ക​ര്‍​ന്ന​തി​നാ​ല്‍ അ​ഞ്ച് കു​ടും​ബ​ങ്ങ​ള്‍ ഊ​രി​ലെ ബാ​ല​വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. കാ​ട്ടാ​ന​യി​റ​ങ്ങു​ന്ന സ​മ​യ​ത്ത് ബാ​ല​വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​​ന്‍റെ മു​ക​ളി​ലാ​ണ് ഇ​വ​ര്‍ അ​ഭ​യം തേ​ടു​ന്ന​ത്. പു​ന​ര​ധി​വാ​സം യാ​ഥാ​ര്‍​ഥ്യ​മാ​കാ​ത്ത​തി​നാ​ല്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ് ഈ ​കു​ടും​ബ​ങ്ങ​ള്‍.

Tags : elephants. Nttuvishesham Districtnews

Recent News

Corehub Up