65ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സ്റ്റേജ്, പന്തല്‍ കമ്മിറ്റി ആസൂത്രണ യോഗം അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ആലുവ: 65ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സ്റ്റേജ്, പന്തല്‍ കമ്മിറ്റി ആസൂത്രണ യോഗം ആലുവയില്‍ ചേര്‍ന്നു. കമ്മിറ്റി ചെയര്മാന് അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. എസ്എസ്കെ ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റര്‍ പി.എ. റഹിം അധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ എം.എ. സെയ്ദ് മുഹമ്മദ്, കൊച്ചി കോര്പറേഷന് സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ ഡേവിഡ് ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എറണാകുളത്ത് ജനുവരി നാല് മുതല്‍ എട്ടു വരെ 27 വേദികളിലായാണ് കലോത്സവം നടക്കുന്നത്.
Tags : The Stage and Pandal Committee Nattuvishesham DistrictNews