തകർന്ന് ഗതാഗത യോഗ്യമല്ലാതായ രാമല്ലൂര്‍-കുമ്പളത്തുമുറി റോഡ്.
കോതമംഗലം: രാമല്ലൂര്‍- കുമ്പളത്തുമുറി റോഡ് തകർന്ന് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാതായി. കോതമംഗലം-ചേലാട് റോഡിനേയും മലയിന്‍കീഴ്-നാടുകാണി റോഡിനേയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡുകൂടിയാണ് രാമല്ലൂര്‍- കുമ്പളത്തുമുറി റോഡ്. ഈ റോഡിന്റെ പല ഭാഗങ്ങളിലും വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.
കുമ്പുളത്തുമുറി ഭാഗത്താണ് കൂടുതല്‍ തകര്‍ച്ച. സ്കൂള്‍ ബസുകളടക്കം നിരന്തരം വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. കൃഷിയിടത്തില്‍ നിന്നുള്ള മണ്ണ് ഒഴുകിയെത്തി അടിഞ്ഞുകൂടിയതും വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്ക് ദുരിതമായിട്ടുണ്ട്. എത്രയുംവേഗം റോഡിന്റെ അറ്റകുറ്റപണികള്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡില്‍ പെരിയാര്‍വാലി കനാലിന് കുറുകെയുള്ള കലുങ്കിനും ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഭാരവാഹനങ്ങള്‍ കടന്നുപോകരുതെന്ന് കാട്ടി നാട്ടുകാര്‍ മുന്നറിയിപ്പ് ബാനര്‍ സ്ഥാപിച്ചിട്ടുണ്ട്.
Tags : traffic Nattuvishesham DistrictNews