Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DharmedraPradhan

നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്: പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രാ​യ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ ഡ​ൽ​ഹി സ​ർ​ക്കാ​രും

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കെ​തി​രെ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ഡ​ൽ​ഹി സ​ർ​ക്കാ​രും. സ​മ​ര​ക്കാ​ർ​ക്കെ​തി​രെ എ​ടു​ത്ത കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. നി​ല​വി​ൽ എ​ടു​ത്ത കേ​സു​ക​ളി​ൽ ഇ​നി ന​ട​പ​ടി​യു​ണ്ടാ​കി​ല്ലെ​ന്നും ഭാ​വി​യി​ലും പ്ര​ക്ഷോ​ഭ​ക​ർ​ക്കെ​തി​രെ പ്ര​തി​കൂ​ല ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കി​ല്ലെ​ന്നും ഡ​ൽ​ഹി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ന്നാ​ൽ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​ർ​ക്ക് ഈ ​ഇ​ള​വ് ബാ​ധ​ക​മാ​യി​രി​ക്കി​ല്ല.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി പോ​ലീ​സ് ഇ​തു​വ​രെ 13 എ​ഫ്ഐ​ആ​റു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വു​ക​ളും നി​ല​വി​ലെ കേ​സു​ക​ളും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് കേ​സു​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ൽ സ​ർ​ക്കാ​ർ എ​ത്തി​യ​ത്. ഡ​ൽ​ഹി​ക്ക് മു​ൻ​പ് ബി​ഹാ​ർ പോ​ലീ​സും പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രാ​യ എ​ഫ്ഐ​ആ​റു​ക​ൾ റ​ദ്ദാ​ക്കു​മെ​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ വി​ട്ട​യ​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ബി​ഹാ​റി​ലെ പാ​റ്റ്ന​യി​ൽ ഐ​സ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ന് നേ​രെ പോ​ലീ​സ് എ​കെ 47 തോ​ക്ക് ചൂ​ണ്ടി​യ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​തി​ന് ഉ​ത്ത​ര​വാ​ദി​യാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ഭി​ഷേ​ക് പ​ട്ടേ​ലി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച​മ​ർ​ത്താ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ക​ടു​പ്പി​ച്ച് വി​മ​ർ​ശി​ച്ചി​രു​ന്നു. ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ കൂ​ടി ഈ ​തീ​രു​മാ​ന​ത്തോ​ടെ സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും വ​ലി​യ ആ​ശ്വാ​സ​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up