Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DhoniRetires

ത​ല പ​ടി​യി​റ​ങ്ങി; മ​ഞ്ഞ​ക്കു​പ്പാ​യ​ത്തോ​ട് വി​ട​പ​റ​ഞ്ഞ് ധോ​ണി

ചെ​ന്നൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ക​ളി​ക്കാ​ര​നെ​ന്ന നി​ല​യി​ലു​ള്ള ക​രി​യ​റി​ന് വി​രാ​മ​മി​ട്ട് ഇ​തി​ഹാ​സ താ​രം എം.​എ​സ്.​ധോ​ണി. 2027 സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്‌​സ് ധോ​ണി​യെ ടീ​മി​ന്‍റെ മെ​ന്‍റ​റാ​യി നി​യ​മി​ച്ചു. ഇ​തോ​ടെ ഐ​പി​എ​ല്ലി​ലെ താ​ര​മെ​ന്ന നി​ല​യി​ലു​ള്ള ധോ​ണി​യു​ടെ 18 വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട യാ​ത്ര​യ്ക്ക് അ​വ​സാ​ന​മാ​യി.

45കാ​ര​നാ​യ ധോ​ണി ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്‌​സി​ന് അ​ഞ്ച് ഐ​പി​എ​ൽ കി​രീ​ട​ങ്ങ​ളും ര​ണ്ട് ചാ​മ്പ്യ​ൻ​സ് ലീ​ഗ് ടി20 ​കി​രീ​ട​ങ്ങ​ളും നേ​ടി​ക്കൊ​ടു​ത്തി​ട്ടു​ണ്ട്. ഫ്രാ​ഞ്ചൈ​സി​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച താ​ര​മാ​യ ധോ​ണി 272 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 5,314 റ​ൺ​സും സ്വ​ന്ത​മാ​ക്കി. ടീ​മി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ റ​ൺ​സ് നേ​ടി​യ​വ​രി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് താ​രം.

പ​രു​ക്കു​കാ​ര​ണം ക​ഴി​ഞ്ഞ ഐ​പി​എ​ലി​ൽ താ​ര​ത്തി​ന് ഒ​രു മ​ത്സ​രം പോ​ലും ക​ളി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ താ​ര​ത്തി​ന്‍റെ വി​ര​മി​ക്ക​ൽ സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹ​ങ്ങ​ളും ശ​ക്ത​മാ​യി​രു​ന്നു. ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്‌​സ് പു​റ​ത്തി​റ​ക്കി​യ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ലൂ​ടെ​യാ​ണ് പു​തി​യ ചു​മ​ത​ല സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം വ​ന്ന​ത്. എ​ന്നാ​ൽ വി​ര​മി​ക്ക​ലി​നെ​ക്കു​റി​ച്ച് ധോ​ണി​യു​ടെ പ്ര​തി​ക​ര​ണം പ്ര​സ്താ​വ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

എം.​എ​സ്. ധോ​ണി​യി​ല്ലാ​തെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്‌​സി​ല്ല. ഏ​ക​ദേ​ശം ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി വി​ജ​യ​ങ്ങ​ളി​ലും തി​രി​ച്ച​ടി​ക​ളി​ലും എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് മു​ന്നേ​റു​ക​യും വ​ള​രു​ക​യും ചെ​യ്തു​വെ​ന്ന് ടീം ​ഉ​ട​മ എ​ൻ. ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു. ധോ​ണി​യു​ടെ ക്യാ​പ്റ്റ​ൻ​സി​യി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് 2010,2011,2018,2021, 2023 വ​ർ​ഷ​ങ്ങ​ളി​ൽ ഐ​പി​എ​ൽ കി​രീ​ടം നേ​ടി​യി​രു​ന്നു.

2010ലും 2014 ​ലും ധോ​ണി​ക്കു കീ​ഴി​ൽ ചെ​ന്നെ ചാം​പ്യ​ൻ​സ് ലീ​ഗ് കി​രീ​ട​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്. 2022 ൽ ​ചെ​ന്നൈ ക്യാ​പ്റ്റ​ൻ​സി ഒ​ഴി​ഞ്ഞ ധോ​ണി 2025 ൽ ​താ​ത്കാ​ലി​ക ക്യാ​പ്റ്റ​നാ​യും പ്ര​വ​ർ​ത്തി​ച്ചു. സ​ഹീ​ർ ഖാ​നാ​ണ് ചെ​ന്നൈ​യു​ടെ പു​തി​യ പ​രി​ശീ​ല​ക​ൻ.

 

Latest News

Corehub Up