കൊച്ചി: ലൂർദ് ആശുപത്രിയിൽ ലോക പ്രമേഹദിനത്തോടനുബന്ധിച്ച് സൗജന്യ പ്രമേഹ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. ടി. ജെ. വിനോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബോധവത്കരണ പരിപാടിയിൽ ഡോ. ജോയ്സൺ ഏബ്രഹാം, ഡോ. നവ്യ മേരി കുര്യൻ, ഡോ. ഡോൺ ഡേവിഡ്, കെ.ടി. സെലിൻ ലിയ എന്നിവർ ക്ലാസുകൾ നയിച്ചു.
ആശുപത്രി ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി റാഫേൽ കൊമരംചാത്ത്, ഫാ. വിൻസെന്റ് നടുവിലപറമ്പിൽ, സിസ്റ്റർ വി.പി. പോളിൻ എന്നിവർ പ്രസംഗിച്ചു. സ്കിറ്റ് അവതരണവും ഉണ്ടായിരുന്നു.