ചാലക്കുടി: നഴ്സിംഗ് വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി സെന്റ് ജെയിംസ് കോളജ് ഓഫ് നഴ്സിംഗിൽ അക്കാദമിക് പ്രസാധകരായ എൽസെവിയറിന്റെ 'ഓസ്മോസിസ്' എഐ അധിഷ്ഠിത ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്ഫോം ഉദ്ഘാടനംചെയ്തു.
കോളജ് ഡയറക്ടർ ഫാ. സോജു കണ്ണമ്പുഴ ഉദ്ഘാടനംനിർവഹിച്ചു. ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജിജിമോൾ മാത്യു, വൈസ് പ്രിൻസിപ്പൽ ഡോ. ക്രിസ്റ്റി ആന്റണി, ഡീൻ ഓഫ് അക്കാദമിക്സ് ഡോ. സിസ്റ്റർ പ്രസാദ പ്രസംഗിച്ചു.