Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DigitalArrest

ചെങ്കോട്ട സ്‌ഫോടനത്തിൽ പങ്കുണ്ടെന്ന് ഭീഷണി; ഡൽഹിയിൽ ദമ്പതികളിൽനിന്ന് 30 ലക്ഷം തട്ടി

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്ത് വീ​​​ണ്ടും ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റ് ത​​​ട്ടി​​​പ്പ്. റെ​​​യി​​​ൽ​​​വേ​​​യി​​​ൽ​​​നി​​​ന്നു വി​​​ര​​​മി​​​ച്ച 74കാ​​​ര​​​നെ​​​യും ഭാ​​​ര്യ​​​യെ​​​യും ഏ​​​ഴു ദി​​​വ​​​സ​​​ത്തോ​​​ളം ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റി​​​ൽ നി​​​ർ​​​ത്തി 30 ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്തു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ന​​​ട​​​ന്ന ചെ​​​ങ്കോ​​​ട്ട സ്‌​​​ഫോ​​​ട​​​ന​​​ക്കേ​​​സി​​​ൽ പ​​​ങ്കു​​​ണ്ടെ​​​ന്ന് ആ​​​രോ​​​പി​​​ച്ചാ​​​യി​​​രു​​​ന്നു ത​​​ട്ടി​​​പ്പ്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ന​​​വം​​​ബ​​​ർ 23നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി (എ​​​ൻ​​​ഐ​​​എ), ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ സ്ക്വാ​​​ഡ് (എ​​​ടി​​​എ​​​സ്) ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണെ​​​ന്നു പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ത​​​ട്ടി​​​പ്പു​​​കാ​​​ർ വ​​​യോ​​​ധി​​​ക​​​നെ ഫോ​​​ണി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട​​​ത്.

ന​​​വം​​​ബ​​​ർ പ​​​ത്തി​​​നു​​​ണ്ടാ​​​യ ചെ​​​ങ്കോ​​​ട്ട സ്‌​​​ഫോ​​​ട​​​ന​​​ത്തി​​​ന് ഫ​​​ണ്ട് ചെ​​​യ്ത​​​ത് നി​​​ങ്ങ​​​ളാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് പ​​​റ​​​ഞ്ഞാ​​​യി​​​രു​​​ന്നു ഭീ​​​ഷ​​​ണി. തു​​​ട​​​ർ​​​ന്ന് ഏ​​​ഴു ദി​​​വ​​​സ​​​ത്തോ​​​ളം ഇ​​​വ​​​രെ ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​ക്കി. ഇ​​​തി​​​നി​​​ടെ വാ​​​ട്‌​​​സാ​​​പ് വ​​​ഴി വ്യാ​​​ജ ര​​​ഹ​​​സ്യ ക​​​രാ​​​റി​​​ലും ഒ​​​പ്പു​​​വ​​​യ്പി​​​ച്ചു.

ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റ് ന​​​​ട​​​​ത്തി കു​​​​റ​​​​ച്ചു ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​ശേ​​​​ഷം അ​​​​ന്വേ​​​​ഷ​​​​ണം ഏ​​​​ക​​​​ദേ​​​​ശം പൂ​​​​ർ​​​​ത്തി​​​​യാ​​​​യെ​​​​ന്നും ഫ​​​​ണ്ടി​​​​ന്‍റെ ഉ​​​​റ​​​​വി​​​​ടം പ​​​​രി​​​​ശോ​​​​ധി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ൾ ഇ​​​​വ​​​​രെ ധ​​​​രി​​​​പ്പി​​​​ച്ചു. ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ പ​​​​ണം ആ​​​​ർ‌​​​​ബി‌​​​​ഐ അം​​​​ഗീ​​​​കൃ​​​​ത​​​​മാ​​​​യ അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്കു ട്രാ​​​​ൻ​​​​സ്ഫ​​​​ർ ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും പ​​​​രി​​​​ശോ​​​​ധ​​​​ന​​​യ്​​​​ക്കു​​​ശേ​​​​ഷം ഇ​​​​വ തി​​​​രി​​​​കെ ന​​​​ൽ​​​​കു​​​​മെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു ത​​​​ട്ടി​​​​പ്പു​​​​കാ​​​​ർ ഇ​​​​വ​​​​രെ വി​​​​ശ്വ​​​​സി​​​​പ്പി​​​​ച്ച​​​​ത്. ഇ​​​​തേത്തു​​​​ട​​​​ർ​​​​ന്ന് ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി 30 ല​​​​ക്ഷം രൂ​​​​പ ത​​​​ട്ടി​​​​പ്പു​​​​കാ​​​​രു​​​​ടെ അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്ക് ട്രാ​​​​ൻ​​​​സ്ഫ​​​​ർ ചെ​​​​യ്തു.

തു​​​​ട​​​​ർ​​​​ന്ന് ആ​​​​ർ‌​​​​ബി‌​​​​ഐ ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ സീ​​​​ൽ പ​​​​തി​​​​ച്ച വ്യാ​​​​ജ വെ​​​​രി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ ലെ​​​​റ്റ​​​​റും ത​​​​ട്ടി​​​​പ്പു​​​​കാ​​​​ർ ഇ​​​​വ​​​​ർ​​​​ക്കു ന​​​​ൽ​​​​കി. പ​​​​ണം കൈ​​​​മാ​​​​റി​​​​യ​​​​തി​​​​നു​​​ശേ​​​​ഷം ത​​​​ട്ടി​​​​പ്പു​​​​കാ​​​​ർ ഇ​​​​വ​​​​രു​​​​ടെ കോ​​​​ളു​​​​ക​​​​ൾ എ​​​​ടു​​​​ക്കു​​​​ന്ന​​​​ത് നി​​​​ർ​​​​ത്തി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണു ക​​​​ബ​​​​ളി​​​​ക്ക​​​​പ്പെ​​​​ട്ടെ​​​​ന്ന കാ​​​​ര്യം ദ​​​​മ്പ​​​​തി​​​​ക​​​​ൾ​​​​ക്കു മ​​​​ന​​​​സി​​​​ലാ​​​​കു​​​​ന്ന​​​​ത്.

ഡി​​​സം​​​ബ​​​ർ ഒ​​​ന്പ​​​തി​​​ന് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ പൊ​​​ലി​​​സ് അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി ഒ​​​രു പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി.

ത​​​ട്ടി​​​യെ​​​ടു​​​ത്തു മാ​​​റ്റി​​​യ പ​​​ണം പി​​​ന്തു​​​ട​​​ർ​​​ന്ന പൊ​​​ലി​​​സ്, ‘ശ്രീ ​​​ബാ​​​ലാ​​​ജി ട്രാ​​​ക്‌​​​ട​​​ർ’എ​​​ന്ന ക​​​മ്പ​​​നി​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കാ​​​ണു തു​​​ക പോ​​​യ​​​തെ​​​ന്ന് ക​​​ണ്ടെ​​​ത്തി. തു​​​ട​​​ർ​​​ന്ന് അ​​​ക്കൗ​​​ണ്ട് ഉ​​​ട​​​മ​​​യാ​​​യ ഹ​​​രി​​​യാ​​​ന ഫ​​​ത്തേ​​​ഹാ​​​ബാ​​​ദ് സ്വ​​​ദേ​​​ശി സു​​​നി​​​ൽ സിം​​​ഗ്ല​​​യെ കേ​​​സി​​​ൽ പ്ര​​​തി​​​ചേ​​​ർ​​​ത്തു. ഈ ​​​അ​​​ക്കൗ​​​ണ്ട് വ​​​ഴി ആ​​​റി​​​ല​​​ധി​​​കം സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പു​​​ക​​​ൾ ന​​​ട​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട 30 ല​​​ക്ഷ​​​ത്തി​​​ൽ 12 ല​​​ക്ഷം രൂ​​​പ വീ​​​ണ്ടെ​​​ടു​​​ത്ത് ദ​​​മ്പ​​​തി​​​ക​​​ൾ​​​ക്ക് തി​​​രി​​​കെ ന​​​ൽ​​​കാ​​​ൻ പൊലിസി​​​നു ക​​​ഴി​​​ഞ്ഞു.

Latest News

Corehub Up