Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Digitalstore

റി​ല​യ​ൻ​സ് ഡി​ജി​റ്റ​ൽ ഷോ​പ്പി​ൽ നി​ന്ന് ഉ​പ​ക​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച് വി​റ്റു; ര​ണ്ട് ജീ​വ​ന​ക്കാ​ർ പി​ടി​യി​ൽ

കോ​ട്ട​യം: കോ​ട്ട​യം നാ​ഗ​മ്പ​ട​ത്തെ റി​ല​യ​ൻ​സ് ഡി​ജി​റ്റ​ൽ ഷോ​പ്പി​ൽ നി​ന്ന് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച് വി​റ്റ ജീ​വ​ന​ക്കാ​ർ പി​ടി​യി​ൽ. ക്രി​സ്റ്റി, പ്രി​ൻ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 60 ല​ക്ഷം രൂ​പ​യി​ല​ധി​കം വി​ല വ​രു​ന്ന ലാ​പ്ടോ​പു​ക​ളും ഐ​ഫോ​ണു​ക​ളു​മാ​ണ് ഇ​രു​വ​രും മോ​ഷ്ടി​ച്ച് വി​റ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സം സ്ഥാ​പ​ന​ത്തി​ൽ ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​ലാ​ണ് വ​ൻ ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്. 71 ലാ​പ്ടോ​പു​ക​ൾ, മൂ​ന്ന് ഐ ​ഫോ​ണു​ക​ൾ, നാ​ല് ഐ ​പാ​ഡു​ക​ൾ എ​ന്നി​വ​യാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് മോ​ഷ്ടി​ച്ച് വി​റ്റ​ത്. മൂ​ന്ന് വ​ർ​ഷ​മാ​യി ഇ​രു​വ​രും ക​വ​ർ​ച്ച ന​ട​ത്തി​യി​രു​ന്ന​താ​യി പൊ​ലി​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

മോ​ഷ്ടി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾ‌ എ​റ​ണാ​കു​ള​ത്തെ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചാ​ണ് മ​റി​ച്ച് വി​റ്റി​രു​ന്ന​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്‌​തു വ​രി​ക​യാ​ണ്.

 

Latest News

Corehub Up