Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Diocesan-level

Kollam

ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ അ​ഷ്ട​ശ​താ​ബ്ദി ജൂ​ബി​ലി തി​രു​നാ​ൾ രൂ​പ​ത​ത​ല ആ​ഘോ​ഷം ക​രി​ത്തു​റ​യി​ൽ

കൊ​ല്ലം: വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ സ്വ​ർ​ഗ​പ്ര​വേ​ശ​ന​ത്തി​ന്‍റെ എ​ണ്ണൂ​റാം വാ​ർ​ഷി​ക ജൂ​ബി​ലി വ​ർ​ഷ​ത്തി​ന്‍റെ കൊ​ല്ലം രൂ​പ​ത ആ​ഘോ​ഷ​ങ്ങ​ളും ക​രി​ത്തു​റ ഇ​ട​വ​ക​യു​ടെ പാ​ദു​കാ​വ​ൽ തി​രു​നാ​ൾ മ​ഹോ​ത്സ​വ​വും ക​രി​ത്തു​റ സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ദേവാ​ല​യ​ത്തി​ൽ ന​ട​ന്നു.

ജൂ​ബി​ലി തി​രു​നാ​ളാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ല്ലം രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ രൂ​പ​ത ത​ല ജൂ​ബി​ലി മ​ഹോ​ത്സ​വ ദി​വ്യ​ബ​ലി, വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ സ​മാ​ധാ​ന സ്തൂ​പ ആ​ശി​ർ​വാ​ദം എ​ന്നി​വ ന​ട​ന്നു.
രൂ​പ​ത​യി​ലെ വൈ​ദി​ക​രു​ടെ​യും സ​ന്യ​സ്ഥ​രു​ടെ​യും സെ​മി​നാ​രി​ക്കാ​രു​ടെ​യും സ​ന്യാ​സ അ​ർ​ഥി​നി​ക​ളു​ടെ​യും ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​ത്യേ​ക സം​ഗ​മ​ങ്ങ​ൾ, ദി​വ്യ​ബ​ലി​ക​ൾ, ജ​പ​മാ​ല, ലി​റ്റി​നി, ദി​വ്യ​കാ​രു​ണ്യ ആ​ശി​ർ​വാ​ദം,വി​വി​ധ സ​മു​ദാ​യ, സം​ഘ​ട​ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പൊ​തു സ​മ്മേ​ള​ന​ങ്ങ​ൾ, മ​ത സാ​മൂ​ഹ്യ സാം​സ്കാ​രി​ക സൗ​ഹാ​ർ​ദ സം​ഗ​മം, വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ക്ക​ൽ, വ​യോ​ജ​ന ക്ഷേ​മ​ത്തി​നും കൂ​ട്ടാ​യ്മ​ക്കു​മാ​യു​ള്ള ഫ്രാ​ൻ​സി​സ്‌​കോ സ്നേ​ഹ​ത്ത​ണ​ൽ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം തു​ട​ങ്ങി അ​ഞ്ചു​ദി​വ​സം നീ​ണ്ടു​നി​ന്ന സ്നേ​ഹ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും ജൂ​ബി​ലി മ​ഹോ​ത്സ​വ​ത്തി​ൽ മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ, രൂ​പ​ത വി​കാ​ർ ജ​ന​റ​ൽ മോ​ൺ​സി​ഞ്ഞോ​ർ ഡോ. ​ബൈ​ജു ജൂ​ലി​യ​ൻ, അ​ലു​വ സെ​ന്‍റ് ജോ​സ​ഫ് സെ​മി​നാ​രി പ്രഫ​സ​ർ ഫാ. ​ജോ​സ​ഫ് സു​ഗു​ൺ ലി​യോ​ൺ, ഇ​ട​വ​ക വി​കാ​രി ഫാ. ​സേ​വ്യ​ർ ലാ​സ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ നി​ര​വ​ധി വൈ​ദി​ക​രും സ​ന്ന്യ​സ്ത​രും സാ​മൂ​ഹ്യ സാം​സ്കാ​രി​ക മ​ത സം​ഘ​ട​ന നേ​താ​ക്ക​ളും ക​രി​ത്തു​റ ഇ​ട​വ​ക ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​കു​ക​യും നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തു.

 

Latest News

Corehub Up