കൊല്ലം: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സ്വർഗപ്രവേശനത്തിന്റെ എണ്ണൂറാം വാർഷിക ജൂബിലി വർഷത്തിന്റെ കൊല്ലം രൂപത ആഘോഷങ്ങളും കരിത്തുറ ഇടവകയുടെ പാദുകാവൽ തിരുനാൾ മഹോത്സവവും കരിത്തുറ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ നടന്നു.
ജൂബിലി തിരുനാളാഘോഷത്തിന്റെ ഭാഗമായി കൊല്ലം രൂപതാധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശേരിയുടെ മുഖ്യകാർമികത്വത്തിൽ രൂപത തല ജൂബിലി മഹോത്സവ ദിവ്യബലി, വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സമാധാന സ്തൂപ ആശിർവാദം എന്നിവ നടന്നു.
രൂപതയിലെ വൈദികരുടെയും സന്യസ്ഥരുടെയും സെമിനാരിക്കാരുടെയും സന്യാസ അർഥിനികളുടെയും ഭക്ത സംഘടനകളുടെയും പ്രത്യേക സംഗമങ്ങൾ, ദിവ്യബലികൾ, ജപമാല, ലിറ്റിനി, ദിവ്യകാരുണ്യ ആശിർവാദം,വിവിധ സമുദായ, സംഘടന നേതാക്കൾ പങ്കെടുക്കുന്ന പൊതു സമ്മേളനങ്ങൾ, മത സാമൂഹ്യ സാംസ്കാരിക സൗഹാർദ സംഗമം, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കൽ, വയോജന ക്ഷേമത്തിനും കൂട്ടായ്മക്കുമായുള്ള ഫ്രാൻസിസ്കോ സ്നേഹത്തണൽ പദ്ധതി ഉദ്ഘാടനം തുടങ്ങി അഞ്ചുദിവസം നീണ്ടുനിന്ന സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ജൂബിലി മഹോത്സവത്തിൽ മന്ത്രി ഷിബു ബേബി ജോൺ, രൂപത വികാർ ജനറൽ മോൺസിഞ്ഞോർ ഡോ. ബൈജു ജൂലിയൻ, അലുവ സെന്റ് ജോസഫ് സെമിനാരി പ്രഫസർ ഫാ. ജോസഫ് സുഗുൺ ലിയോൺ, ഇടവക വികാരി ഫാ. സേവ്യർ ലാസർ എന്നിവരുൾപ്പെടെ നിരവധി വൈദികരും സന്ന്യസ്തരും സാമൂഹ്യ സാംസ്കാരിക മത സംഘടന നേതാക്കളും കരിത്തുറ ഇടവക കമ്മിറ്റി അംഗങ്ങളും പങ്കാളികളാകുകയും നേതൃത്വം നൽകുകയും ചെയ്തു.
Tags : Diocesan-level Nattuvishesham Districtnews