കൊച്ചി: ഷെയ്സൺ ഔസേഫ് സംവിധാനം ചെയ്ത ‘ഫേസ് ഓഫ് ദ ഫേസ്ലെസ്’ സിനിമയുടെ വിജയാഘോഷം (ഗ്ലോബൽ സെലബ്രേഷൻ) ഇന്നു നടക്കും. കെസിബിസി മീഡിയ കമ്മിഷൻ ചാവറ കൾച്ചറൽ സെന്ററുമായി ചേർന്നാണു പരിപാടി സംഘടിപ്പിക്കുന്നത്.
വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ജീവിതം പ്രമേയമാക്കി നിർമിച്ച സിനിമയ്ക്ക് 125 അന്താരാഷ്ട്ര പുരസ്കാരങ്ങളും ഓസ്കർ നോമിനേഷനും ലഭിച്ചു. ചിത്രം ഇന്ത്യക്കകത്തും പുറത്തും തിയറ്ററുകളിൽ കൈയടി നേടി.
ചാവറ കൾച്ചറൽ സെന്ററിൽ ഉച്ചകഴിഞ്ഞു രണ്ടിന് സിനിമയുടെ പ്രദർശനം നടക്കും. 4.30ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ അധ്യക്ഷത വഹിക്കും ആലപ്പുഴ കൃപാസനം ഡയറക്ടർ ഫാ. ഡോ. വി.പി. ജോസ ഫ് വലിയവീട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തും.
മന്ത്രി റോജി എം. ജോൺ, ജനപ്രതിനിധികൾ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, ഫാ. ജോർജ് പനയ്ക്കൽ, സംവിധായകൻ ഷെയ്സൺ ഔസേഫ്, സിസ്റ്റർ റാണി മരിയയായി അഭിനയിച്ച നടി വിൻസി അലോഷ്യസ്, നിർമാതാവ് സാന്ദ്ര ഡിസൂസ തുടങ്ങിയവർ പങ്കെടുക്കും.