Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disciplinary Action

Kozhikode

കോ​ൺ​ഗ്ര​സി​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി തു​ട​രു​ന്നു

മു​ക്കം: ജി​ല്ല​യി​ൽ കോ​ൺ​ഗ്ര​സ് ഗ്രൂ​പ്പി​സം അ​തി​ശ​ക്ത​മാ​യ കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി തു​ട​രു​ന്നു.

യു​ഡി​എ​ഫ് ഭ​രി​ച്ചി​രു​ന്ന കാ​ര​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സി​പി​എ​മ്മി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ക്കാ​ൻ വ​ഴി​വി​ട്ട ശ്ര​മം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത മു​ൻ കെ​പി​സി​സി സെ​ക്ര​ട്ട​റി എ​ൻ.​കെ അ​ബ്ദു​റ​ഹി​മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സ്മൈ​ൽ ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റി​ന്‍റേ​തെ​ന്ന പേ​രി​ൽ ഗ്രൂ​പ്പ് യോ​ഗം ചേ​ർ​ന്ന​താ​യി സം​ശ​യ​മു​യ​ർ​ന്ന ​സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളു​മു​ൾ​പ്പെ​ടെ നാ​ല് പേ​ർ​ക്കെ​തി​രെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​പ്ര​വീ​ൺ കു​മാ​ർ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചു.

കു​ന്ന​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​എ​ൻ. സു​ഹൈ​ബ്, കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​കെ. അ​ൻ​വ​ർ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഫൈ​സ​ൽ ഊ​രാ​ളി, സാ​ദി​ഖ് പു​ൽ​പ​റ​മ്പി​ൽ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

നോ​ട്ടീ​സ് കൈ​പ​റ്റി 5 ദി​വ​സ​ത്തി​ന​കം കാ​ര​ണം ബോ​ധി​പ്പി​ക്ക​ണ​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.  നോ​ട്ടീ​സി​ന്‍റെ കോ​പ്പി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം. ​സി​റാ​ജു​ദ്ധീ​ൻ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ​മാ​ൻ ചാ​ലൂ​ളി എ​ന്നി​വ​ർ​ക്കും അ​യ​ച്ചി​ട്ടു​ണ്ട്. അ​തേ സ​മ​യം ഇ​ത്ത​രം ഒ​രു കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടി​ല്ല​ന്നും ന​ട​ന്ന​ത് ഗ്രൂ​പ്പ് യോ​ഗ മ​ല്ല മ​റി​ച്ച് സ്മൈ​ൽ ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റി​ന്‍റെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​മാ​ണ​ന്നും വി.​എ​ൻ. സു​ഹൈ​ബ് പ​റ​ഞ്ഞു.

Kerala

ഷാ​ഫി പ​റ​മ്പി​ൽ എം​പി​യു​ടെ ആ​രോ​പ​ണം: നി​യ​മന​ട​പ​ടി​ക്ക് അ​നു​മ​തി തേ‌​ടി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍

 

കോ​​​ഴി​​​ക്കോ​​​ട്: ഷാ​​​ഫി പ​​​റ​​​മ്പി​​​ൽ എം​​​പി​​​യു​​​ടെ ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക്ക് അ​​​നു​​​മ​​​തി തേ​​​ടി വ​​​ട​​​ക​​​ര ക​​​ൺ​​​ട്രോ​​​ൾ റൂം ​​​ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ എ​​​സ്എ​​​ച്ച്ഒ അ​​​ഭി​​​ലാ​​​ഷ് ഡേ​​​വി​​​ഡ്. ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ടാ​​​ണ് അ​​​നു​​​മ​​​തി തേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. പേ​​​രാ​​​മ്പ്ര സം​​​ഘ​​​ർ​​​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഷാ​​​ഫി പ​​​റ​​​മ്പി​​​ൽ എം​​​പി​​​യു​​​ടെ ആ​​​രോ​​​പ​​​ണ​​​ത്തി​​​ലാ​​​ണു നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക്കു മു​​​തി​​​രു​​​ന്ന​​​ത്.    

 എം​​​പി അ​​​പ​​​കീ​​​ർ​​​ത്തി​​ക​​​ര​​​മാ​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണ് അ​​​ഭി​​​ലാ​​​ഷി​​​ന്‍റെ ആ​​​രോ​​​പ​​​ണം. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് വ​​​ട​​​ക​​​ര റൂ​​​റ​​​ൽ എ​​​സ്പി​​​യോ​​​ടാ​​​ണ് അ​​​നു​​​മ​​​തി തേ​​​ടി​​​യ​​​ത്. അ​​​ഭി​​​ലാ​​​ഷി​​​ന്‍റെ അ​​​പേ​​​ക്ഷ എ​​​സ്പി ഡി​​​ജി​​​പി​​​ക്കു കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്.

പേ​​​രാ​​​മ്പ്ര​​​യി​​​ലു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ അ​​​ഭി​​​ലാ​​​ഷാ​​​ണ് ത​​​ന്നെ മ​​​ർ​​​ദി​​​ച്ച​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ഷാ​​​ഫി​​​യു​​​ടെ ആ​​​രോ​​​പ​​​ണം.​ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ദൃ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ ഉ​​​യ​​​ര്‍​ത്തി​​​ക്കാട്ടി​​​യാ​​​യി​​​രു​​​ന്നു ഷാ​​​ഫി​​​പ​​​റ​​​മ്പി​​​ല്‍ എം​​​പി ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ര്‍​ത്തി​​​യ​​​ത്.​

പേ​​​രാ​​​മ്പ്ര സം​​​ഘ​​​ര്‍​ഷ സ​​​മ​​​യ​​​ത്ത് ത​​​ന്നെ ആ​​​സൂ​​​ത്രി​​​ത​​​മാ​​​യി ആ​​​ക്ര​​​മി​​​ക്കാ​​​ന്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കി​​​യ​​​തും ത​​​ന്നെ അ​​​ടി​​​ച്ച​​​തും ഈ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണെ​​​ന്നു​​​മാ​​​ണ് എം​​​പി ആ​​​രോ​​​പി​​​ച്ച​​​ത്. അ​​​ഭി​​​ലാ​​​ഷ് ഡേ​​​വി​​​ഡി​​​നെ കൃ​​​ത്യ​​​വി​​​ലോ​​​പ​​​ത്തി​​​നു നേ​​​ര​​​ത്തേ സ​​​ര്‍​വീ​​​സി​​​ല്‍നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യ​​​താ​​​ണെ​​​ന്നും ഷാ​​​ഫി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. അ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് വീ​​​ണ്ടും സ​​​ര്‍​വീ​​​സി​​​ലേ​​​ക്കു തി​​​രി​​​കെ ക​​​യ​​​റ്റി​​​യ​​​ത്.

ഇ​​​യാ​​​ള്‍ അ​​​ത്ര ന​​​ല്ല ട്രാ​​​ക്ക് റി​​ക്കാ​​ര്‍​ഡ് ഉ​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന​​​ല്ല. ദു​​​രു​​​ദ്ദേ​​​ശ്യ​​​പ​​​ര​​​മാ​​​യി​​​ട്ടാ​​​ണ് ഇ​​​ത്ത​​​രം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ലി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​ന്ന​​​തെ​​​ന്നും എം​​​പി ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പി​​​ന്നീ​​​ട് എം​​​പി പ​​​രാ​​​തി ന​​​ല്‍​കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.  ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പു​​​റ​​​ത്തു​​​വി​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ, കോ​​​ഴി​​​ക്കോ​​​ട് ഡി​​​സി​​​സി നേ​​​തൃ​​​ത്വ​​​വും ഡി​​​ജി​​​പി​​​ക്കു പ​​​രാ​​​തി ന​​​ല്‍​കി​​​യി​​​രു​​​ന്നു.

Kerala

ഗു​ണ്ടാ ബ​ന്ധം: അ​ച്ച​ട​ക്കന​ട​പ​ടി​ക്കു നി​ർ​ദേ​ശി​ച്ച 14 പോ​ലീ​സു​കാ​രും സ​ർ​വീ​സി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗു​​​ണ്ടാ ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ സം​​​സ്ഥാ​​​ന​​​ത്തെ 14 പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഇ​​​പ്പോ​​​ഴും സ​​​ർ​​​വീ​​​സി​​​ൽ തു​​​ട​​​രു​​​ന്ന​​​താ​​​യി രേ​​​ഖ​​​ക​​​ൾ.

ഗു​​​ണ്ട​​​ക​​​ളു​​​മാ​​​യി ബ​​​ന്ധം പു​​​ല​​​ർ​​​ത്തു​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ പി​​​രി​​​ച്ചു​​വി​​​ടു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഓ​​​രോ യോ​​​ഗ​​​ത്തി​​​ലും ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​വ​​​രെ​​​ല്ലാം സ​​​ർ​​​വീ​​​സി​​​ൽ തു​​​ട​​​രു​​​ന്ന​​​താ​​​യി ക​​ണ്ടെ​​ത്തി​​യ​​ത്.

ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ എം​​​പി​​​യെ മ​​​ർ​​​ദി​​​ച്ച​​​തെ​​​ന്നു പ​​​ര​​​സ്യ​​​മാ​​​യി പ​​​റ​​​ഞ്ഞ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ അ​​​ഭി​​​ലാ​​​ഷ് ഡേ​​​വി​​​ഡും പി​​​രി​​​ച്ചു​​വി​​​ട​​​ണ​​​മെ​​​ന്നു ശി​​​പാ​​​ർ​​​ശ ചെ​​​യ്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്.

ഡി​​​വൈ​​​എ​​​സ്പി ത​​​സ്തി​​​ക​​​യി​​​ലു​​​ള്ള ര​​​ണ്ടു പേ​​​രും ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ത​​​സ്തി​​​ക​​​യി​​​ലു​​​ള്ള ര​​​ണ്ടു​​​പേ​​​രും എ​​​സ്ഐ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​രാ​​​ളും ഗ്രേ​​​ഡ് എ​​​സ്ഐ​​​മാ​​​രാ​​​യ മൂ​​​ന്നു പേ​​​രും ഒ​​​ന്നു വീ​​​തം ഗ്രേ​​​ഡ് എ​​​എ​​​സ്ഐ, എ​​​എ​​​സ്ഐ​​​യും പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്. സി​​​പി​​​ഒ, സീ​​​നി​​​യ​​​ർ സി​​​പി​​​ഒ ത​​​സ്തി​​​ക​​​യി​​​ലു​​​ള്ള നാ​​​ലുപേ​​​രും ഗു​​​ണ്ടാ- പോ​​​ലീ​​​സ് ബ​​​ന്ധ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ്.

Latest News

Corehub Up