Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DiscusThrow

പ്ര​സ​വാ​ന​ന്ത​ര സ​ന്ധി​വാ​തം മ​റി​ക​ട​ന്ന മെ​ഡ​ല്‍ സീ​മ...

ഗ്ലാ​സ്‌​ഗോ: പ്ര​സ​വാ​ന​ന്ത​ര സ​ന്ധി​വാ​ത​വും കാ​ല്‍​മു​ട്ടി​ന്‍റെ പ​രി​ക്കും അ​തി​ജീ​വി​ച്ച ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ സീ​മ കാ​ളി​രാം​ന, കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് ഡി​സ്‌​ക​സ് ത്രോ​യി​ല്‍ വെ​ങ്ക​ല​വു​മാ​യി തി​ള​ങ്ങി.

58.65 മീ​റ്റ​ര്‍ ഡി​സ്‌​ക​സ് പാ​യി​ച്ചാ​ണ് സീ​മ​യു​ടെ വെ​ങ്ക​ല നേ​ട്ടം. ആ​ദ്യ​ശ്ര​മം ഫൗ​ളി​ല്‍ ക​ലാ​ശി​ച്ചു. ര​ണ്ടാം ശ്ര​മ​ത്തി​ല്‍ 57.32 മീ​റ്റ​റു​മാ​യി മെ​ഡ​ല്‍ ഏ​ക​ദേ​ശം ഉ​റ​പ്പി​ച്ചു. മൂ​ന്നാം ശ്ര​മ​ത്തി​ലാ​ണ് 58.65 മീ​റ്റ​റി​ലേ​ക്ക് ഡി​സ്‌​ക് പാ​യി​ച്ച​ത്. നാ​ലും അ​ഞ്ചും ആ​റും ശ്ര​മ​ങ്ങ​ൾ ഫൗ​ളാ​യി.

61.66 മീ​റ്റ​ര്‍ ദൂ​രം ക​ണ്ടെ​ത്തി​യ ജ​മൈ​ക്ക​യു​ടെ സ​മ​ന്ത ഹാ​ളി​നാ​ണ് സ്വ​ര്‍​ണം. അ​ഞ്ചാം ശ്ര​മ​ത്തി​ലാ​യി​രു​ന്നു സ​മ​ന്ത ഈ ​ദൂ​രം കു​റി​ച്ച​ത്. കാ​ന​ഡ​യു​ടെ ജൂ​ലി​യ ട​ങ്കി​നാ​ണ് (60.67 മീ​റ്റ​ര്‍) വെ​ള്ളി. ഇ​ന്ത്യ​യു​ടെ മ​റ്റൊ​രു താ​ര​മാ​യ നി​ധി റാ​ണി 57.10 മീ​റ്റ​റു​മാ​യി നാ​ലാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്തു. മൂ​ന്നാം ശ്ര​ത്തി​ലാ​ണ് നി​ധി ഈ ​ദൂ​രം ക്ലി​യ​ര്‍ ചെ​യ്ത​ത്.

പി​എ​ച്ച്ഡി സ്‌​കോ​ള​ര്‍

ഇ​രു​പ​ത്തേ​ഴു​കാ​രി​യാ​യ സീ​മ കാ​ളി​രാം​ന, നി​ല​വി​ല്‍ ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​നി​ല്‍ പി​എ​ച്ച്ഡി ചെ​യ്യു​ക​യാ​ണ്. നാ​ലു ത​വ​ണ ഇ​ന്ത്യ​ക്കാ​യി കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി​യ സീ​മ പൂ​നി​യ​യു​ടെ പി​ന്‍​ഗാ​മി​യാ​യി​രി​ക്കു​ക​യാ​ണ് സീ​മ കാ​ളി​രാം​ന. ഭ​ര്‍​ത്താ​വ് ര​വീ​ന്ദ​ര്‍ കാ​ളി​രാം​ന​യാ​ണ് സീ​മ​യു​ടെ പ​രി​ശീ​ല​ക​ന്‍. ആ​ദ്യ​മാ​യാ​ണ് സീ​മ കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്.

60 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​തി​ന്‍റെ നി​രാ​ശ മ​ത്സ​ര​ശേ​ഷം സീ​മ വെ​ളി​പ്പെ​ടു​ത്തി. ആ​ദ്യ കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ മെ​ഡ​ല്‍ നേ​ടാ​ന്‍ സാ​ധി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​വും താ​രം പ​ങ്കു​വ​ച്ചു.

2021 ഓ​ഗ​സ്റ്റി​ലാ​ണ് സീ​മ ഒ​രു ആ​ണ്‍​കു​ഞ്ഞി​നു ജ​ന്മം ന​ല്‍​കി​യ​ത്. 11 മാ​സ​ത്തി​നു​ശേ​ഷം 2022 ജൂ​ലൈ​യി​ല്‍ പ​രി​ശീ​ല​നം പു​ന​രാ​രം​ഭി​ച്ചു. 2025 ദേ​ശീ​യ ഗെ​യിം​സി​ല്‍ സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

Latest News

Corehub Up