Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Discussion:

Kollam

പ്രീ-​ബ​ജ​റ്റ് ച​ർ​ച്ച: എ​ഫ്സി​ഡി​പി​യു​ടെ വി​ക​സ​ന നി​ർ​ദേ​ശ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ച്ചു

കൊ​ല്ലം: സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്കു ശ​ക്തി​പ​ക​രു​ന്ന പ്രീ-​ബ​ജ​റ്റ് ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി, ഫി​ഷ​ർ​മെ​ൻ ക​മ്മ്യൂ​ണി​റ്റി ഡെ​വ​ല​പ്‌​മെ​ന്‍റ് പ്രോ​ഗ്രാം (എ​ഫ്സി​ഡി​പി) ത​യാ​റാ​ക്കി​യ വി​വി​ധ വി​ക​സ​ന നി​ർ​ദേ​ശ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി വി.​ഡി.

സ​തീ​ശ​ന് ഡ​യ​റ​ക്ട​ർ ഫാ. ​സ​ജി ഇ​ള​മ്പാ​ശേ​രി​ൽ എ​സ്ഡി​ബി സ​മ​ർ​പ്പി​ച്ചു.
ക​ട​ൽ കോ​ൺ​ക്ലേ​വി​ലെ ന​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും അം​ഗ​ന​ജ്യോ​തി, മു​ക്തി​തീ​രം എ​ന്നീ പ​ദ്ധ​തി​ക​ളാ​ണ് ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കൈ​മാ​റി​യ​ത്.

തീ​ര​ദേ​ശ സ​മൂ​ഹ​വും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ജ​ന​ത​യും നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ളും ആ​ഴ​ത്തി​ൽ പ​ഠി​ച്ച് ച​ർ​ച്ച ചെ​യ്ത ക​ട​ൽ കോ​ൺ​ക്ലേ​വി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​ർ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ മു​ന്നോ​ട്ടു​വ​ച്ച നി​ർ​ദേ​ശ​ങ്ങ​ളും ന​യ ശി​പാ​ർ​ശ​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ന​യ​രേ​ഖ മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ച്ചു.

കൂ​ടാ​തെ, സം​സ്ഥാ​ന ത​ല​ത്തി​ൽ അം​ങ്ക​ണ​വാ​ടി അ​ധ്യാ​പ​ക​രു​ടെ ഗു​ണ​നി​ല​വാ​രം വ​ർ​ധി​പ്പി​ക്കാ​നാ​യി അം​ഗ​ന​ജ്യോ​തി , സു​സ്ഥി​ര​മാ​യ ല​ഹ​രി വി​രു​ദ്ധ പോ​രാ​ട്ട​ത്തി​നാ​യി ഗ​വ​ൺ​മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ളോ​ട് ചേ​ർ​ന്ന് സ്ഥാ​ന​ത്ത് ഉ​ട​നീ​ളം രൂ​പീ​ക​രി​ക്കേ​ണ്ട ജ​ന​കീ​യ പ്ര​തി​രോ​ധ കൂ​ട്ടാ​യ്മ​യ്ക്ക് മാ​തൃ​ക​യാ​യി മു​ക്തി​തീ​രം എ​ന്നീ പ​ദ്ധ​തി​ക​ൾ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു.

സ​മൂ​ഹ​ത്തെ കാ​ർ​ന്നു​തി​ന്നു​ന്ന ല​ഹ​രി വി​പ​ത്തി​നെ​തി​രെ ഗ​വ​ൺ​മെ​ന്‍റ് ആ​വി​ഷ്‌​ക​രി​ച്ച “ തൂഫാ​ൻ – ദി ​നാ​ർ​ക്കോ​ട്ടി​ക് ഹ​ണ്ട്”​സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ട് ജ​ന​ജീ​യ കാ​മ്പ​യി​നാ​യി മു​ന്നോ​ട്ട് കൊ​ണ്ട് പോ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി.

ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും തീ​ര​ദേ​ശ ജ​ന​ത​യു​ടെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​ന്‍റെ​യും വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി.
ച​ർ​ച്ച​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി ര​ത്ത​ൻ യു. ​കേ​ൽ​ക്ക​ർ, കെ​എ​ൽ​സി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​ട്രി​ക്ക് മൈ​ക്കി​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

 

Latest News

Corehub Up