Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disease Awareness

Pathanamthitta

സ്‌​കൂ​ളു​ക​ളി​ല്‍ ഇ​ന്ന് പ​ക​ര്‍​ച്ച​വ്യാ​ധി ബോ​ധ​വ​ത്ക​ര​ണ ദി​നം

പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ശു​ചി​ത്വ​മി​ഷ​ന്‍റെ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ ഇ​ന്ന് പ​ക​ര്‍​ച്ച​വ്യാ​ധി ബോ​ധ​വ​ത്ക​ര​ണ ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു. സ്‌​കൂ​ളു​ക​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.

രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. സ്‌​കൂ​ളു​ക​ളി​ല്‍ പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഊ​ര്‍​ജി​ത​മാ​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു.

ജി​ല്ല​യി​ല്‍ ഷി​ഗെ​ല്ല രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​ന്ന​ത്. ഷി​ഗെ​ല്ല രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച എ​ഴി​ക്കാ​ട് ഉ​ന്ന​തി​യി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​ത്യേ​ക ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും.

പ​ക​ര്‍​ച്ച​വ്യാ​ധി കൂ​ടു​ത​ലായി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള കോ​ന്നി​യി​ലെ തേ​ക്കു​തോ​ട്, ത​ണ്ണി​ത്തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലും ക്യാ​മ്പ് ന​ട​ത്തും. വ​നാ​തി​ര്‍​ത്തി​യി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ ന​ല്‍​കും. കി​ണ​റു​ക​ള്‍ ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്തും. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹോ​ട്ട​ലു​ക​ളി​ല്‍ വി​പു​ല​മാ​യ പ​രി​ശോ​ധ​ന​യു​ണ്ടാ​കും. ജി​ല്ല​യി​ലെ പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​ഴ്ച​യി​ല്‍ അ​വ​ലോ​ക​നം ചെ​യ്യും.

Latest News

Corehub Up