പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെയും ശുചിത്വമിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ സ്കൂളുകളില്‍ ഇന്ന് പകര്‍ച്ചവ്യാധി ബോധവത്കരണ ദിനമായി ആചരിക്കുന്നു. സ്കൂളുകളില്‍ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം. സ്കൂളുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു.
ജില്ലയില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത്. ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച എഴിക്കാട് ഉന്നതിയില്‍ ആരോഗ്യവകുപ്പ് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.
പകര്‍ച്ചവ്യാധി കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ള കോന്നിയിലെ തേക്കുതോട്, തണ്ണിത്തോട് പ്രദേശങ്ങളിലും ക്യാമ്പ് നടത്തും. വനാതിര്‍ത്തിയിലെ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. കിണറുകള്‍ ക്ലോറിനേഷന് നടത്തും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ വിപുലമായ പരിശോധനയുണ്ടാകും. ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആഴ്ചയില്‍ അവലോകനം ചെയ്യും.
Tags : nattu vishesham Today is Infectious Disease Awareness