കാൻസർ ബോധവത്കരണ ക്യാമ്പ് ഉദ്ഘാടനചടങ്ങിൽ നിന്ന്.
കോയന്പത്തൂർ: ടിഎൻബിസി യുടെ ഹെൽത്ത് കെയർ കമ്മീഷനും രാമനാഥപുരം രൂപത സാൻതോം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ മെഡിക്കൽ ഫ്രറ്റേണിറ്റിയുടെ ആഭിമുഖ്യത്തിൽ കരൂർ മണവാടി സ്പെഷൽ സ്കൂളിൽ നടത്തിയ കാൻസർ ബോധവത്കരണ ക്യാമ്പിൽ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. പ്രസന്ന ബോധവത്കരണ ക്ലാസ് നയിച്ചു. കാൻസർ പ്രതിരോധം, നേരത്തെയുള്ള രോഗനിർണയം, ചികിത്സാ സാധ്യതകൾ എന്നിവ വിശദീകരിച്ചു.
രൂപതാ സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. ജിയോ കുന്നത്ത്പറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ക്രിസ്റ്റി ചിരിയങ്കണ്ടത്ത്, മണവാടി മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.പി. കന്തസാമി, സിസ്റ്റർ സൗമ്യ ഫ്രാൻസിസ്, സിസ്റ്റർ അർച്ചന എന്നിവർ പങ്കെടുത്തു.
Tags : Cancer Nattuvishesham District News