Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Distressing

ദു​രി​താ​വ​സ്ഥ​യി​ലു​ള്ള കു​ട്ടി​ക​ൾക്കായി കർമപദ്ധതി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യും സം​ര​ക്ഷ​ണ​വും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കാ​നാ​യി ക​ർ​മ​പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച് വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ്. അ​ടു​ത്തി​ടെ ആ​ല​പ്പു​ഴ കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

ജി​ല്ല​യി​ലെ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ, സം​ര​ക്ഷ​ണം, പു​ന​ര​ധി​വാ​സം എ​ന്നി​വ ഉ​റ​പ്പാ​ക്കാ​നു​ള്ള പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ജി​ല്ലാ വ​നി​താ-​ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ​മാ​ർ​ക്കാ​യി​രി​ക്കും. ബു​ദ്ധി​മു​ട്ടേ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​നാ​യി സം​സ്ഥാ​ന​ വ്യാ​പ​ക​മാ​യി ദു​ർ​ബ​ല​താ മാ​പ്പിം​ഗ് സ​ർ​വേ ന​ട​ത്തും. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​വും ഉ​ത്ത​ര​വാ​ദി​ത്വ നി​ർ​വ​ഹ​ണ​വും ശ​ക്തി​പ്പെ​ടു​ത്തും.

വി​ല്ലേ​ജ് ത​ലം മു​ത​ൽ ജി​ല്ലാ​ ത​ലം വ​രെ​യു​ള്ള ചൈ​ൽ​ഡ് പ്രൊ​ട്ട​ക്‌​ഷ​ൻ ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി കൃ​ത്യ​മാ​യി യോ​ഗം ചേ​രു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കും. ജി​ല്ലാ വ​നി​താ-​ശി​ശു വി​ക​സ​ന ഓ​ഫി​സ​ർ മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ലും വ​കു​പ്പ് ഡ​യ​റ​ക്ട​ർ ആ​റു മാ​സ​ത്തി​ലൊ​രി​ക്ക​ലും പ്ര​വ​ർ​ത്ത​നം അ​വ​ലോ​ക​നം ചെ​യ്യും. ഇ​ത്ത​രം കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യാ​ൽ ത​ദ്ദേ​ശം, ആ​രോ​ഗ്യം, പൊ​ലി​സ് വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ന​ട​പ​ടി​ക​ളും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കും.

കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ഗൗ​ര​വ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ന​ട​പ​ടി​ക​ൾ​ക്കു ത​ട​സം നേ​രി​ട്ടാ​ൽ ജി​ല്ലാ ശി​ശുസം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഉ​ന്ന​ത​ത​ല ഇ​ട​പെ​ട​ൽ ഉ​റ​പ്പാ​ക്ക​ണം. ര​ക്ഷി​താ​ക്ക​ളു​ടെ നി​സ​ഹ​ക​ര​ണം കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യു​ള്ള ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​ക​രു​ത്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഉ​ന്ന​ത​ത​ല ഇ​ട​പെ​ട​ലും ബ​ദ​ൽ സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്ക​ണം. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​ർ, ജി​ല്ലാ വ​നി​താ-​ശി​ശുവി​ക​സ​ന ഓ​ഫി​സ​ർ​മാ​ർ, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫി​സ​ർ​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സോ​ഷ്യ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ റി​പ്പോ​ർ​ട്ട് സ​മ​യ​ബ​ന്ധി​ത​മാ​യി ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്കു സ​മ​ർ​പ്പി​ക്കും. ശി​ശു സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും വ്യ​ക്തി​ഗ​ത ശ്ര​ദ്ധാ പ​ദ്ധ​തി ത​യാ​റാ​ക്കും. കു​ട്ടി​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്നു​വെ​ന്ന് സോ​ഷ്യ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലൂ​ടെ ബോ​ധ്യ​പ്പെ​ട്ടാ​ൽ മാ​ത്ര​മേ കു​ട്ടി​യെ കു​ടും​ബ​ത്തി​ലേ​ക്കു തി​രി​കെ അ​യ​യ്ക്കാ​വൂ. പു​ന​ര​ധി​വാ​സ​ത്തി​നു​ശേ​ഷ​വും അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ, സൈ​ക്കോ-​സോ​ഷ്യ​ൽ കൗ​ണ്‍​സി​ല​ർ എ​ന്നി​വ​ർ മു​ഖേ​ന നി​ർ​ബ​ന്ധി​ത തു​ട​ർ​നി​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്കും.

കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച​യും പോ​ഷ​ക​നി​ല​യും നി​രീ​ക്ഷി​ക്കും. പോ​ഷ​കാ​ഹാ​ര​ക്കു​റ​വോ അ​വ​ഗ​ണ​ന​യോ ക​ണ്ടെ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ട​പെ​ട​ലു​ണ്ടാ​കും. കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ത​യും സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കാ​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ വ​ഴി കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ഗ​ത വി​വ​രം മാ​ധ്യ​മ​ങ്ങ​ളി​ലെ​ത്തു​ന്ന​ത് ത​ട​യാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. ഇ​ത്ത​രം കു​ട്ടി​യു​ടെ കാ​ര്യ​ത്തി​ൽ മ​റ്റൊ​രു വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യാ​ണെ​ന്നു പ​റ​ഞ്ഞ് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നും ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്നു മാ​റി​നി​ൽ​ക്ക​രു​തെ​ന്ന് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ നി​ർ​ദേ​ശി​ച്ചു.

Latest News

Corehub Up