പെരിയ: ജില്ലാ ഓർഫനേജ് അസോസിയേഷൻ ജനറൽ ബോഡി യോഗം മരിയഭവൻ ഓൾഡ് ഏജ് ഹോമിൽ ചേർന്നു. സർക്കാർ തലത്തിലും ആരോഗ്യരംഗത്തും സാമൂഹിക മേഖലയിലും നേരിടുന്ന വിവിധ വെല്ലുവിളികളും പ്രശ്നങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. ഈ വിഷയങ്ങൾ ജില്ലാ കളക്ടറുടെയും മറ്റു ബന്ധപ്പെട്ട അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നതിനായി യോഗത്തിൽ നിന്ന് ഒരു കമ്മിറ്റി രൂപീകരിച്ച് അതിന് ആവശ്യമായ ചുമതലകൾ നൽകുകയും ചെയ്തു.
അസോസിയേഷൻ ഓഫ് ഓർഫനേജ് ആൻഡ് അദർ ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈൻ തളങ്കര ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബ്രദർ ഈശോദാസ് അധ്യക്ഷത വഹിച്ചു. ഫാ. നിക്സൺ എടേട്ട് പ്രസംഗിച്ചു.