x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ഓ​ർ​ഫ​നേ​ജ് അ​സോ.​ യോ​ഗം ചേ​ർ​ന്നു


Published: June 22, 2026 06:48 AM IST | Updated: June 22, 2026 06:48 AM IST

പെ​രി​യ: ജി​ല്ലാ ഓ​ർ​ഫ​നേ​ജ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ ബോ​ഡി യോ​ഗം മ​രി​യ​ഭ​വ​ൻ ഓ​ൾ​ഡ് ഏ​ജ് ഹോ​മി​ൽ ചേ​ർ​ന്നു. സ​ർ​ക്കാ​ർ ത​ല​ത്തി​ലും ആ​രോ​ഗ്യ​രം​ഗ​ത്തും സാ​മൂ​ഹി​ക മേ​ഖ​ല​യി​ലും നേ​രി​ടു​ന്ന വി​വി​ധ വെ​ല്ലു​വി​ളി​ക​ളും പ്ര​ശ്ന​ങ്ങ​ളും യോ​ഗ​ത്തി​ൽ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു. ഈ ​വി​ഷ​യ​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​റു​ടെ​യും മ​റ്റു ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി യോ​ഗ​ത്തി​ൽ നി​ന്ന് ഒ​രു ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് അ​തി​ന് ആ​വ​ശ്യ​മാ​യ ചു​മ​ത​ല​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​ർ​ഫ​നേ​ജ് ആ​ൻ​ഡ് അ​ദ​ർ ചാ​രി​റ്റ​ബി​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഹു​സൈ​ൻ ത​ള​ങ്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി ബ്ര​ദ​ർ ഈ​ശോ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​നി​ക്സ​ൺ എ​ടേ​ട്ട് പ്ര​സം​ഗി​ച്ചു.

Tags : nattu vishesham District Orphanage

Recent News

Corehub Up