പാലാ: ആഗോള ലഹരിവിരുദ്ധ ദിനമായ 26നു മുന്നോടിയായി പാലാ രൂപത കെസിബിസി ടെമ്പറന്‍സ് കമ്മീഷന് ത്രൈമാസാചരണ പരിപാടികള്‍ക്കു നാളെ തുടക്കം കുറിക്കും. രാവിലെ 11ന് പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂളില്‍ നടക്കുന്ന സമ്മേളനം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. കെസിബിസി ടെമ്പറന്‍സ് കമ്മീഷന് സംസ്ഥാന സെക്രട്ടറിയും രൂപത പ്രസിഡന്റുമായ പ്രസാദ് കുരുവിള അധ്യക്ഷത വഹിക്കും.
ജില്ലാ പോലീസ് ചീഫ് കെ.എം. സാബു മാത്യു മുഖ്യാതിഥിയായിരിക്കും. രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം, പ്രിന്‍സിപ്പല്‍ ഫാ. സാബു കൂടപ്പാട്ട് സിഎംഐ, കോട്ടയം റീജണല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്, സാബു ഏബ്രഹാം, ആന്റണി മാത്യു, ജോസ് കവിയില്‍ എന്നിവര്‍ പ്രസംഗിക്കും.
ത്രൈമാസാചരണ പരിപാടികളുടെ ദീപശിഖ ജില്ലാ പോലീസ് ചീഫ് രൂപത ഡയറക്ടര്‍ക്ക് കൈമാറുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്യും. തുടര്‍ന്ന് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളനികള്‍, തൊഴില്‍ മേഖലകള്‍ എന്നിവിടങ്ങളിലൂടെ ലഹരിവിരുദ്ധ പ്രതിജ്ഞ, സന്ദേശം, കോര്‍ണര്‍ യോഗങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കും.
പ്രസംഗം, ഉപന്യാസം, ചിത്രരചനാ മത്സരങ്ങളും മൂന്നു മാസം നീണ്ടുനിൽക്കുന്ന പരിപാടികളില്‍പ്പെടും
Tags : warming Nattuvishesham district news