Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Warming

അ​തി​തീ​വ്ര മ​ഴ മു​ന്ന​റി​യി​പ്പ്: മൂ​ന്ന് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ശ​നി​യാ​ഴ്ച അ​വ​ധി

കാ​സ​ർ​ഗോ​ഡ്: കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​തി​ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ മൂ​ന്ന് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ശ​നി​യാ​ഴ്ച (8-8-26) അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ, കോ​ള​ജു​ക​ൾ, സ്കൂ​ളു​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, മ​ദ്ര​സ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത​പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങി യാ​തൊ​രു​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും നാ​ളെ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്ന് ക​ള​ക്ട​ർ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്കും അ​ഭി​മു​ഖ​ങ്ങ​ൾ​ക്കും മാ​റ്റ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​യ​നാ​ട് ജി​ല്ല​യി​ലെ മ​ത​പ​ഠ​ന ക്ലാ​സ്സു​ക​ൾ, ട്യൂ​ഷ​ൻ സെ​ന്റ​റു​ക​ൾ, സ്പെ​ഷ്യ​ൽ ക്ലാ​സു​ക​ൾ, കോ​ച്ചിം​ഗ് ക്ലാ​സു​ക​ൾ എ​ന്നി​വ​യ്ക്ക് ശ​നി​യാ​ഴ്ച (08/08/2026) ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ, റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മ​ല്ല. റ​സി​ഡ​ൻ​ഷ്യ​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം അ​ത​ത് സ്ഥാ​പ​ന മേ​ധാ​വി​ക​ൾ ക​ർ​ശ​ന​മാ​യി ഉ​റ​പ്പാ​ക്ക​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ന​ൽ​കാ​വു​ന്ന​താ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഒ​ഴി​കെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ശ​നി​യാ​ഴ്ച അ​വ​ധി. ജി​ല്ല​യി​ലെ മ​ല​യോ​ര- തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലും മ​റ്റും ശ​ക്ത​മാ​യ മ​ഴ​യും വെ​ള്ള​ക്കെ​ട്ടും തു​ട​രു​ന്ന​തി​നാ​ലാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. അ​ങ്ക​ണ​വാ​ടി​ക​ൾ, മ​ദ്ര​സ​ക​ൾ, ട്യൂ​ഷ​ൻ സെ​ൻ്റ​റു​ക​ൾ എ​ന്നി​വ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. നേ​ര​ത്തെ നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ, ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ എ​ന്നി​വ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.

 

Latest News

Corehub Up