x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ​യി​ൽ അ​പ​ക​ട​ക്കെ​ണി​യാ​യി മൂ​ടി​യി​ല്ലാ ഓ​ട​ക​ൾ


Published: June 22, 2026 11:22 PM IST | Updated: June 22, 2026 11:22 PM IST

പാ​ലാ: ന​ഗ​ര​ത്തി​ൽ മൂ​ടി​യി​ല്ലാ ഓ​ട​ക​ൾ കാ​ൽ​ന‌​ട യാ​ത്രി​ക​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. ന​ട​പ്പാ​ത​ക​ളി​ലെ വാ​ഹ​ന പാ​ര്‍​ക്കിം​ഗും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ന​ട​പ്പാ​ത​ക​ൾ കൈ​യേ​റു​ന്ന​തും പ​തി​വു കാ​ഴ്ച​യാ​ണ്.

കു​രി​ശു​പ​ള്ളി​ക്ക​വ​ല​യി​ല്‍​നി​ന്നു ഗ​വ. ഹൈ​സ്‌​കൂ​ളി​നു മു​ന്നി​ലൂ​ടെ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന രാ​മ​പു​രം റോ​ഡി​ലും ടൗ​ണ്‍ ബ​സ് സ്റ്റാ​ന്‍​ഡ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന പ്ര​ധാ​ന റോ​ഡി​ലും സ്ഥി​ര​മാ​യി വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍​ക്കിം​ഗ് മേ​ഖ​ല​യാ​യി ന​ട​പ്പാ​ത മാ​റി​യി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ ന​ട​പ്പാ​ത കൈ​യേ​റു​ന്ന​തോ​ടെ ആ​ളു​ക​ൾ റോ​ഡി​ലൂ​ടെ ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​തും അ​പ​ക​ട​സാ​ധ്യ​ത സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

ടൗ​ണ്‍ ബ​സ് സ്റ്റാ​ന്‍​ഡ് ഭാ​ഗ​ത്തു​നി​ന്നും സ്റ്റേ​ഡി​യം ജം​ഗ്ഷ​നി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ സാ​ധ​ന​ങ്ങ​ള്‍ ന​ട​പ്പാ​ത​യി​ൽ ഇ​റ​ക്കി​വ​ച്ചി​ട്ടു​ണ്ട്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാണ്.

മു​രി​ക്കും​പു​ഴ ഭാ​ഗ​ത്തും തെ​ക്കേ​ക്ക​ര​യി​ലു​മാ​ണ് ഓ​ട​യ്ക്ക് മു​ക​ളി​ല്‍ സ്ലാ​ബി​ല്ലാ​തെ അ​ധി​കൃ​ത​ർ അ​പ​ക​ടം കാ​ത്തി​രി​ക്കു​ന്ന​ത്. രാ​ത്രി​സ​മ​യ​ങ്ങ​ളി​ല്‍ കാ​ല്‍​ന​ട​യാ​ത്രി​ക​ര്‍ മൂ​ടി​യി​ല്ലാ​ത്ത ഓ​ട​ക​ളി​ല്‍ വീ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​ന്‍ സാ​ധ്യ​ത ഏ​റെ​യാ​ണ്. ബൈ​പാ​സി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ന​ട​പ്പാ​ത​ക​ളി​ല്‍ കാ​ടു​ക​യ​റിക്കിട​ക്കു​ന്ന​തും കാ​ല്‍​ന​ട​ക്കാ​ര്‍​ക്ക് ദു​രി​ത​മു​ണ്ടാ​ക്കു​ന്നു.

കാ​ല്‍​ന​ട​ക്കാ​രു​ടെ മൗ​ലി​കാ​വ​കാ​ശം സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ടൗ​ണി​ലെ ന​ട​പ്പാ​ത​ക​ള്‍ സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്നും പാ​ലാ പൗ​രാ​വ​കാ​ശ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ന​ട​പ്പാ​ത കൈ​യേ​റ്റ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ​യ്ക്ക് പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​നി‌‌​യും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് പൗ​രാ​വ​കാ​ശ​സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​യി ക​ള​രി​ക്ക​ല്‍, സി​റി​യ​ക് ജ​യിം​സ്, പി.​കെ. ജ​യ്മോ​ൻ, ടി.​കെ. ശ​ശി​ധ​ര​ന്‍, എ.​സി. മ​നോ​ജ്, കെ.​എ​സ്. അ​ജി എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : trap in Palai Nattuvishesham district news

Recent News

Corehub Up