ചിങ്ങവനം: എംസി റോഡിൽ പള്ളത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. നാട്ടകം, മറിയപ്പള്ളി സ്വദേശി ലക്ഷ്മി വിലാസത്തിൽ പരേതനായ പാർഥസാരഥിയുടെ ഭാര്യ ജഗദമ്മ (68) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ന് പവർഹൗസ് ജംഗ്ഷന് സമീപം റോഡ് മുറിച്ച് കടക്കവേയാണ് അപകടം. കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് വീട്ടമ്മയെ ഇടിച്ചത്.
സംഭവത്തെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ജഗദമ്മയെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു. മക്കൾ: ഗണേഷ് (ഫോറസ്റ്റ്, തേക്കടി), ശിവകുമാർ (കുവൈറ്റ്), വിജയ് (എസ്ബിഐ). മരുമക്കൾ: ബിന്ദു, ദീപ്തി, ദീപ. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.
Tags : KSRTC bus Nattuvishesham district news