Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Planning Committee

Ernakulam

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞിട്ട് മൂ​ന്നു മാ​സം; നാ​ഥ​നി​ല്ലാ ക​ള​രി​യാ​യി ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി

കാ​ക്ക​നാ​ട്: ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ത​യാ​റാ​ക്കു​ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ​രി​ശോ​ധി​ക്കാ​നും അം​ഗീ​കാ​രം ന​ൽ​കാ​നും ചു​മ​ത​ല​പ്പെ​ട്ട ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി (ഡി​പി​സി) മൂ​ന്ന് മാ​സ​മാ​യി സാ​ങ്കേ​തി​ക കു​രു​ക്കി​ൽ.

മൂ​ന്ന് മാ​സം മു​ൻ​പ് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ഡി​പി​സി നി​ല​വി​ൽ വ​ന്നെ​ങ്കി​ലും സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങാ​ത്ത​തി​നാ​ൽ ഇ​തു​വ​രെ പു​തി​യ സ​മി​തി​ക്ക് ചു​മ​ത​ല​യേ​ൽ​ക്കാ​നാ​യി​ട്ടി​ല്ല. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​നും ക​ള​ക്‌​ട​ർ സെ​ക്ര​ട്ട​റി​യു​മാ​യ 12 അം​ഗ സ​മി​തി​യാ​ണ് മൂ​ന്നു​മാ​സം പി​ന്നി​ട്ടി​ട്ടും ചു​മ​ത​ല​യേ​ൽ​ക്കാ​ൻ ക​ഴി​യാ​തെ കാ​ത്തു​നി​ൽ​ക്കു​ന്ന​ത്.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ പ​രി​ശോ​ധി​ച്ച് അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ക​ള​ക്ട​റും ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫി​സ​റും ഉ​ൾ​പ്പെ​ട്ട മൂ​ന്നം​ഗ അ​ഡ്ഹോ​ക് ക​മ്മി​റ്റി​യാ​ണ്. അം​ഗ​ങ്ങ​ൾ കു​റ​വാ​യ​തി​നാ​ൽ പ​രി​ശോ​ധ​ന​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

ജി​ല്ല​യി​ലെ 113 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ഡി​പി​സി പ​രി​ശോ​ധി​ക്കേ​ണ്ട​ത്. ന​ട​പ്പു​സാ​മ്പ​ത്തി​ക വ​ർ​ഷം ചെ​റു​തും വ​ലു​തു​മാ​യ പ​തി​നാ​യി​ര​ത്തോ​ളം പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ രൂ​പം ന​ൽ​കാ​റു​ള്ള​ത്.

ഇ​ട​യ്ക്കി​ടെ അ​ഡ്ഹോ​ക് ഡി​പി​സി യോ​ഗം ചേ​ർ​ന്ന് ഇ​വ പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വേ​ണ്ട​ത്ര ജാ​ഗ്ര​ത പു​ല​ർ​ത്താ​നാ​കു​ന്നു​ണ്ടോ​യെ​ന്ന കാ​ര്യം സം​ശ​യ​മാ​ണ്. ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ളു​ടെ ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ളും പ​രി​ശോ​ധി ച്ച് ​അ​നു​മ​തി ന​ൽ​കേ​ണ്ട​ത് ഡി​പി​സി​യാ​ണ്. മൂ​ന്ന് മാ​സം മു​ൻ​പ് വാ​ശി​യേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നെ​ങ്കി​ലും സ​ർ​ക്കാ​ർ പ്ര​ത്യേ​ക പ്ര​ത്യേ​ക വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചാ​ൽ മാ​ത്ര​മേ ഇ​വ​ർ​ക്ക് ചു​മ​ത​ല​യേ​ൽ​ക്കാ​ൻ ക​ഴി​യൂ.


ഡി​പി​സി​യി​ലെ 12 പേ​രും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത പ്ര​തി​നി​ധി​ക​ളി​ൽ​നി​ന്ന് എ​ട്ട് പേ​ർ, കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​രി​ൽ​നി​ന്ന് ര​ണ്ട് പേ​ർ, ജി​ല്ല​യി​ലെ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​രി​ൽ നി​ന്നും ര​ണ്ട് പേ​ർ എ​ന്ന​താ​ണ് ഡി​പി​സി​യു​ടെ അം​ഗ​ബ​ലം. പു​തി​യ അം​ഗ​ങ്ങ​ൾ​ക്ക് ചു​മ​ത​ല​യേ​ൽ​ക്കാ​ൻ ഇ​നി​യെ​ത്ര​നാ​ൾ കൂ​ടി കാ​ത്തി​രി​ക്ക​ണ​മെ​ന്നാ​ണ് ചോ​ദ്യ​മു​യ​രു​ന്ന​ത്. സ​ർ​ക്കാ ർ ​വി​ജ്ഞാ​പ​നം ഇ​റ​ങ്ങാ​ൻ വൈ​കു​ന്ന​ത​നു​സ​രി​ച്ച് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി ന​ട​ത്തി​പ്പും നീ​ണ്ടു പോ​കാ​നാ​ണ് സാ​ധ്യ​ത.

 

Latest News

Corehub Up