പത്തനംതിട്ട കളക്ടറേറ്റ് അങ്കണത്തില്‍ നിര്‍മിച്ച ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: പത്തനംതിട്ടയുടെ സമഗ്രവികസനത്തിന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരം കരുത്തു പകരുമെന്ന് മന്ത്രി വീണാ ജോര്‍ജ്. കളക്ടറേറ്റ് അങ്കണത്തില്‍ നിര്‍മിച്ച ആസൂത്രണ സമിതി മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജില്ലയില്‍ സമസ്ത മേഖലയിലും വികസനങ്ങള്‍ നടക്കുന്നു. വനിതാ പോലീസ് സ്റ്റേഷൻ, ജില്ലാ പോലീസ് കണ്ട്രോള് റൂം, വനിതകള്‍ക്കായി ഹോസ്റ്റല്‍ ഉള്‍പ്പെടെ ജില്ലാ ആസ്ഥാനത്ത് നിരവധി കാര്യാലയങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മലയോര ഹൈവേ, റോഡ്, പാലം, കോന്നി മെഡിക്കല്‍ കോളജ്, ജില്ലാ, താലൂക്ക് ആശുപത്രികൾ, നാലു നഴ്സിംഗ് കോളജുകള്‍ എന്നിങ്ങനെ എല്ലാ മേഖലയിലും അടിസ്ഥാന സൗകര്യം വികസിപ്പിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.
50 കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ജില്ലാ കോടതി സമുച്ചയത്തിന് സ്ഥലം ഏറ്റെടുത്തതായും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി താക്കോല്‍ദാനം നിര്‍വഹിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ പ്രഫ. വി. കെ. രാമചന്ദ്രന് മുഖ്യസന്ദേശം നല്കി.
പ്രമോദ് നാരായണ്‍ എംഎല്‍എ, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പ്രഫ. ജിജു പി. അലക്സ്, ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണൻ, പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ ടി. സക്കീര്‍ ഹുസൈൻ, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വികേന്ദ്രീകൃതാസൂത്രണവിഭാഗം മേധാവി ജെ. ജോസഫൈൻ,
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഓമല്ലൂര്‍ ശങ്കരൻ, രാജി പി. രാജപ്പൻ, വി. ടി. അജോമോൻ, സി. കെ. ലതാകുമാരി, ലേഖ സുരേഷ്, സാറാ തോമസ്, ആർ. അജയകുമാര്‍, ജിജി മാത്യു, ജില്ലാ ആസൂത്രണ സമിതി അംഗം രാജി ചെറിയാൻ, പി .കെ. അനീഷ്, എസ്. വി. സുബിൻ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപാ ചന്ദ്രൻ, ജില്ലാ ടൗണ്‍ പ്ലാനര്‍ ജി. അരുണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : District Planning Committee Local News Pathanamthitta Nattuvishesham