കല്‍പ്പറ്റ: 47-ാമത് പോലീസ് ഗെയിംസ് ആന്‍ഡ് അത്ലറ്റിക്സ് മീറ്റിന്റെ ഭാഗമായി കോഴിക്കോട് നടന്ന പഞ്ചഗുസ്തി മത്സരത്തില്‍ ജില്ലാ പോലീസിലെ മൂന്ന് പേര് മെഡല്‍ നേടി.
70 കിലോഗ്രാം വിഭാഗത്തില്‍ ഡിഎച്ച്ക്യുവിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രജിത് കേശവ റാം(വെള്ളി), 90 പ്ലസ് കിലോഗ്രാം വിഭാഗത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ എം. ഖാലിദ് (വെങ്കലം), 65 കിലോഗ്രാം വിഭാഗത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍ സക്കറിയ(വെങ്കലം) എന്നിവരാണ് മെഡല്‍ നേടിയത്.